- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേപ്പാളിയുടെ തല മൊട്ടയടിച്ച് ഹിന്ദുത്വര്‍ 'ജയ് ശ്രീറാം' എന്നെഴുതി
'നേപ്പാള്‍ മൂര്‍ദാബാദ്', 'ജയ് ശ്രീറാം', 'ഒലി മൂര്‍ദാബാദ്' എന്ന് വിളിപ്പിച്ചു
വാരണസി: 'ജയ് ശ്രീറാം', 'നേപ്പാള്‍ മൂര്‍ദാബാദ്' തുടങ്ങിയവ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വര്‍ നേപ്പാളി യുവാവിന്റെ തല മൊട്ടയടിച്ച് തലയോട്ടിയില്‍ 'ജയ് ശ്രീറാം' എന്നെഴുതി. ഉത്തര്‍പ്രദേശിലെ വാരണസിയിലെ രാജേന്ദ്ര പ്രസാദ് ഗംഗാ ഘട്ടിനു സമീപം വ്യാഴാഴ്ചയാണ് സംഭവം. 'വിശ്വ ഹിന്ദു സേന' എന്ന ഹിന്ദുത്വ സംഘടനയിലെ അംഗങ്ങളാണ് നേപ്പാളി യുവാവിനെതിരേ അതിക്രമം കാട്ടിയതെന്നും സംഭവത്തില്‍ കേസെടുത്തതായും വാരണസി പോലിസ് അറിയിച്ചു. നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി മൂര്‍ദാബാദ് എന്നും വിളിപ്പിച്ചിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വരണാസി ആസ്ഥാനമായുള്ള വിശ്വഹിന്ദുസേനയുടെ കണ്‍വീനര്‍ അരുണ്‍ പഥക് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നേപ്പാളിയുടെ തലയോട്ടിയില്‍ 'ജയ് ശ്രീ റാം' എന്നെഴുതിയതിനെ ന്യായീകരിച്ച അരുണ്‍ പഥക് മറ്റ് നേപ്പാളികളുടെ തലയോട്ടിയില്‍ 'ജയ് ശ്രീറാം' എന്നെഴുതാന്‍ അനുയായികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. രണ്ടു മിനുട്ടും 21 മിനുട്ടും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവാവിനു ചുറ്റിലുമുള്ളവര്‍ നേപ്പാളി പ്രധാനമന്ത്രി തുലയട്ടെ, ശര്‍മ ഒലി മൂര്‍ദാബാദ്, വിശ്വഹിന്ദു സേന സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും കേള്‍ക്കാം. 'യഥാര്‍ത്ഥ' അയോധ്യ നേപ്പാളിലാണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നും ഈയിടെ നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അതിക്രമം.
Hindutva goons shaved head of a Nepali, forced him to chant 'Jai Shri Ram' and 'Nepal Murdabad'
RELATED STORIES
അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT