- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആഭ്യന്തര വകുപ്പ് സംഘപരിവാരത്തിന് കീഴടങ്ങരുത്: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
ആലപ്പുഴയില്‍ ഒരു കുട്ടി മുഴക്കിയ മുദ്രാവാക്യത്തിന്റെ പേരില്‍ മുസ്‌ലിം ചെറുപ്പക്കാരേയും നേതാക്കളെയും അറസ്റ്റ് ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ആഭ്യന്തര വകുപ്പ് സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്കായി പണിയെടുത്തു കൊണ്ടിരിക്കുകയാണെന്നും അഫ്‌സല്‍ ഖാസിമി പറഞ്ഞു

കൊല്ലം: കേരള ആഭ്യന്തര വകുപ്പ് സംഘപരിവാര താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങി കൊടുക്കരുതെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ഖാസിമി. സംഘ പരിവാരത്തിനെതിരേ ആലപ്പുഴയില്‍ ഒരു കുട്ടി മുഴക്കിയ മുദ്രാവാക്യത്തിന്റെ പേരില്‍ മുസ്‌ലിം ചെറുപ്പക്കാരേയും നേതാക്കളെയും അറസ്റ്റ് ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ആഭ്യന്തര വകുപ്പ് സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്കായി പണിയെടുത്തു കൊണ്ടിരിക്കുകയാണെന്നും അഫ്‌സല്‍ ഖാസിമി പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളായ കെ എച്ച് നാസറിനേയും, യഹ്‌യാ തങ്ങളേയും ഉള്‍പ്പെടെ 20 ല്‍ അധികം ആളുകളെ അറസ്റ്റ് ചെയ്ത കേരള പോലിസ് മറുവശത്ത് വര്‍ഗീയവിദ്വേഷങ്ങള്‍ പ്രചരിപ്പിക്കുന്ന ഹിന്ദു സംഘടനകള്‍ക്കോ ആയുധശേഖരവും പ്രദര്‍ശനവും നടത്തുന്ന വര്‍ഗീയ വാദികള്‍ക്കോ എതിരേ യാതൊരു വിധ നടപടിയും എടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വര്‍ഗീയതയും കലാപവുമാണ് സംഘപരിവാര്‍ മുഖമുദ്ര എന്നിരിക്കെ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനും നിറവേറ്റുവാനും ആഭ്യന്തര വകുപ്പ് തയ്യാറാകരുതെന്നും ഖാസിമി പ്രസ്താവിച്ചു.
നിരപരാധികള്‍ക്കെതിരെ ഏകപക്ഷീയമായ വേട്ടയാടലുകളും അറസ്റ്റുകളും നടത്തുകയും യഥാര്‍ത്ഥ വര്‍ഗീയവാദികളോടൊപ്പം അധികാരികള്‍ ഓരം ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്ന സാഹചര്യങ്ങളുടെ അപകടവും വളരെ വലുതാണ്. പച്ചയായ ഈ നീതി നിഷേധത്തിനും അരികുവല്‍കരണത്തിനുമെതിരേ ജനങ്ങളെ ബോധവല്‍കരിക്കാന്‍ ഇമാമുമാര്‍ മുന്നോട്ടുവരണമെന്നും അഫ്‌സല്‍ ഖാസിമി അറിയിച്ചു.
RELATED STORIES
വയനാട് ബാണാസുര ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; ജനങ്ങള്‍ ജാഗ്രത...
17 Jun 2025 7:01 AM GMTമഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
14 Jun 2025 2:42 PM GMTവീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരിക്ക്
9 Jun 2025 6:31 AM GMTവീണ്ടും കാട്ടാന ആക്രമണം; വയോധികന് പരിക്ക്
2 Jun 2025 5:15 AM GMTആദിവാസിയുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം; മര്‍ദ്ദനമേറ്റ ആദിവാസി...
29 May 2025 9:55 AM GMTവയനാട്ടില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; മകള്‍ക്ക് ഗുരുതര പരിക്ക്:...
25 May 2025 6:30 PM GMT