Sub Lead

ഹണിട്രാപ്പില്‍ പെടുത്തി യുവാവില്‍നിന്ന് 38 ലക്ഷം തട്ടിയ യുവതി പിടിയില്‍

കെണിയില്‍പ്പെടുത്തി വിഡിയോ ചിത്രീകരിച്ച് അതുവച്ച് ഭീഷണിപ്പെടുത്തി പണം തട്ടുക എന്നതായിരുന്നു സംഘത്തിന്റെ രീതി.

ഹണിട്രാപ്പില്‍ പെടുത്തി യുവാവില്‍നിന്ന് 38 ലക്ഷം തട്ടിയ യുവതി പിടിയില്‍
X

മലപ്പുറം: കൊച്ചി കേന്ദ്രീകരിച്ച് ഹണിട്രാപ് സംഘങ്ങള്‍ വീണ്ടും വ്യാപകമാവുന്നു. ഹണിട്രാപ്പില്‍ പെടുത്തി മലപ്പുറം സ്വദേശിയായ യുവാവില്‍നിന്ന് 38 ലക്ഷം കവര്‍ന്നു. കെണിയില്‍പ്പെടുത്തി വിഡിയോ ചിത്രീകരിച്ച് അതുവച്ച് ഭീഷണിപ്പെടുത്തി പണം തട്ടുക എന്നതായിരുന്നു സംഘത്തിന്റെ രീതി. സംഭവത്തില്‍ ഇടുക്കി സ്വദേശി ഷിജിമോള്‍ പിടിയിലായി. ഷിജിമോള്‍ക്ക് പിറകില്‍ വന്‍ സംഘമുണ്ടെന്നാണ് പോലിസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

അതേസമയം, സെക്‌സ് റാക്കറ്റിനെ ചോദ്യം ചെയ്തയാളെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ കൊച്ചിയില്‍ ഓട്ടോ റാണി എന്നറിയപ്പെടുന്ന സോളി ബാബു പിടിയിലായി. എറണാകുളം സ്വദേശി ജോയിയെ വധിക്കാനാണ് യുവതി ക്വട്ടേഷന്‍ നല്‍കിയത്. കഴിഞ്ഞ 24ന് സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവെച്ച് ജോയിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. പരുക്കേറ്റ ജോയി ഓടിരക്ഷപെടുകയായിരുന്നു.

Next Story

RELATED STORIES

Share it