- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നരബലി: പ്രതി സിപിഎം പ്രവര്‍ത്തകൻ; 'മത ഭീകരവാദ' പങ്ക് അന്വേഷിക്കണം: കെ സുരേന്ദ്രൻ
ദുരൂഹമായ പലകാര്യങ്ങളുമാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. നരബലി നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പല തരത്തിലുള്ള രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങളുണ്ട്.
തിരുവനന്തപുരം: ഇലന്തൂരിലെ നരബലിയിലെ മുഖ്യ പ്രതി അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഭവത്തിന് പിന്നില്‍ മത ഭീകരവാദ ശക്തികളുടെ പങ്കും അന്വേഷിക്കേണ്ടതുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
'ദുരൂഹമായ പലകാര്യങ്ങളുമാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. നരബലി നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പല തരത്തിലുള്ള രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങളുണ്ട്. അറിയപ്പെടുന്ന ഒരു സിപിഎം പ്രവര്‍ത്തകനാണ് ഇതിന്റെ പ്രധാനപ്പെട്ട കണ്ണിയായി പുറത്തുവന്നിരിക്കുന്നത്. മതഭീകരവാദ ശക്തികളുടെ സാന്നിധ്യം ഇതിലുണ്ടോയെന്ന് പരിശോധിക്കണം. ലോകത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നതുപോലെ പ്രാകൃതമായ നടപടികള്‍ക്ക് സമാനമായ സംഭവമാണ് നടന്നത്' സുരേന്ദ്രന്‍ പറഞ്ഞു.
ഇത് ആസൂത്രണം ചെയ്തവരുടേയും നടത്തിയവരുടേയും പശ്ചാത്തലം വിശദമായി അന്വേഷിക്കണം. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് മതഭീകരവാദ സംഘടനകളുടെ ഇടപെടല്‍ ഉണ്ടായോ എന്നത് സംശയിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇത് കേരളത്തില്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത സംഭവമാണ്. ലോകത്തിന് മുന്നില്‍ നാടിനെ കളങ്കപ്പെടുത്തുന്ന സ്ഥിതിയാണുള്ളത്. പ്രാദേശികമായി തനിക്ക് ലഭിച്ചവിവരം പ്രതി സിപിഎമ്മില്‍ നേരത്തെ പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ കര്‍ഷക സംഘത്തിന്റെ ചുമതലയും ഉണ്ടെന്നാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
RELATED STORIES
സ്വന്തം വിവാഹചടങ്ങില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി യുവാവ്; ബന്ധം...
13 Jan 2025 1:56 AM GMTയാത്രക്കാരന് സ്റ്റോപ്പില്‍ ഇറങ്ങിയില്ല; പത്ത് രൂപ അധികം ചോദിച്ച്...
13 Jan 2025 1:35 AM GMTപെട്രോള്‍ പമ്പ് അടച്ചിട്ടുള്ള സമരം തുടങ്ങി
13 Jan 2025 1:20 AM GMTപകല്‍ ചൂടുകൂടാമെന്ന് മുന്നറിയിപ്പ്
13 Jan 2025 1:16 AM GMT''നീ എന്തിനാണ് കുട്ടികളെ ഉണ്ടാക്കിയത് ?''-സ്കൂള്‍ ഫീസ് വര്‍ധനവിനെ...
13 Jan 2025 1:07 AM GMTപീച്ചി റിസര്‍വോയറിലെ അപകടം: ചികില്‍സയിലായിരുന്ന ഒരു പെണ്‍കുട്ടി...
13 Jan 2025 12:52 AM GMT