Sub Lead

ശിവന്റെ വിഗ്രഹം നശിപ്പിച്ചത് കുരങ്ങുകള്‍; മദ്‌റസ ആക്രമിച്ചത് ഹിന്ദുത്വര്‍ (സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്)

ശിവന്റെ വിഗ്രഹം നശിപ്പിച്ചത് കുരങ്ങുകള്‍; മദ്‌റസ ആക്രമിച്ചത് ഹിന്ദുത്വര്‍ (സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്)
X

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ജിന്നാറാം ഗ്രാമത്തില്‍ ശിവക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിച്ചത് കുരങ്ങുകളെന്ന് സിസിടിവി ദൃശ്യം. മുസ്‌ലിംകളാണ് വിഗ്രഹങ്ങള്‍ നശിപ്പിച്ചതെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ മദ്‌റസ ആക്രമിച്ചിരുന്നു. ജയ് ശ്രീറാം വിളിച്ചാണ് ഹിന്ദുത്വ സംഘം മദ്‌റസയെ ആക്രമിച്ചത്. പോലിസ് എത്തി അക്രമികളെ പിരിച്ചുവിട്ടു. എന്നാല്‍, അക്രമി സംഘം പ്രദേശത്തെ ദര്‍ഗയില്‍ പോയി ചാദര്‍ കീറി നശിപ്പിച്ചു. ഇതോടെ വിക്രാബാദ്, മേദക് ജില്ലകളില്‍ നിന്നും കൂടുതല്‍ പോലിസിനെ എത്തിച്ചു.

ഹൈദരാബാദിലെ ഒരു ശിവക്ഷേത്രത്തില്‍ മാംസം കണ്ടെന്നു പറഞ്ഞ് ഫെബ്രുവരിയില്‍ ഹിന്ദുത്വര്‍ വലിയ സംഘര്‍ഷം അഴിച്ചുവിട്ടിരുന്നു. എന്നാല്‍, ഒരു പൂച്ചയാണ് ക്ഷേത്രത്തില്‍ മാംസം കൊണ്ടുവച്ചതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കി.


Next Story

RELATED STORIES

Share it