Sub Lead

''ഞാന്‍ ഇഞ്ചിഞ്ചായി മരിക്കുന്നു'' ബന്ദിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ് (വീഡിയോ)

ഞാന്‍ ഇഞ്ചിഞ്ചായി മരിക്കുന്നു ബന്ദിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ് (വീഡിയോ)
X

ഗസ സിറ്റി: തൂഫാനുല്‍ അഖ്‌സയില്‍ ഗസയിലേക്ക് കൊണ്ടുവന്ന ജൂതന്റെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ബന്ദികളെ കൈമാറാന്‍ അതിവേഗം കരാറുണ്ടാക്കണമെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ബന്ദിയായ മതാന്‍ സാംഗോക്കര്‍ വീഡിയോവില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 42 ദിവസമായി താന്‍ ഗസയില്‍ തടവിലാണെന്നും വേണ്ടത്ര ഭക്ഷണവും മറ്റും ഇല്ലെന്നും ഇയാള്‍ പറയുന്നു.

'' ഞാന്‍ ഇഞ്ചിഞ്ചായി മരിക്കുകയാണ്. എന്റെ എല്ലാ ഭാഗങ്ങളും മരിക്കുകയാണ്.... വളരെ കുറച്ച് ഭക്ഷണമാണമാണ് കിട്ടുന്നത്. കുടിക്കാന്‍ കഴിയാത്ത വെള്ളമാണ് ഉള്ളത്. മരുന്നുകളും അധികമില്ല.... ശുചിത്വം കുറവായതിനാല്‍ ത്വക്ക്‌രോഗങ്ങള്‍ വന്നിരിക്കുകയാണ്.'' -മതാന്‍ പറയുന്നു.

Next Story

RELATED STORIES

Share it