Sub Lead

'ഞാന്‍ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം, എന്നെ തട്ടിക്കൊണ്ടുപോയി'; ശിവസേന എംഎല്‍എ നിതിന്‍ ദേശ്മുഖ്

ഞാന്‍ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം, എന്നെ തട്ടിക്കൊണ്ടുപോയി; ശിവസേന എംഎല്‍എ നിതിന്‍ ദേശ്മുഖ്
X

ഗുവാഹത്തി: ബുധനാഴ്ച ഗുജറാത്തില്‍ നിന്ന് പാര്‍ട്ടി എംഎല്‍എമാര്‍ക്കൊപ്പം എത്തിയ ശിവസേന എംഎല്‍എ നിതിന്‍ ദേശ്മുഖ് മണിക്കൂറുകള്‍ക്കകം മറ്റ് അഞ്ച് പാര്‍ട്ടിക്കാരുമായി സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിലേക്ക് മടങ്ങി. വിമത സേനാംഗങ്ങള്‍ ഇവിടെ ഒരു ഹോട്ടലില്‍ ക്യാംപ് ചെയ്തിരിക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

'ഞാന്‍ ഉദ്ധവ് താക്കറെയ്‌ക്കൊപ്പമാണ്. എംഎല്‍എ എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു', മറ്റ് എംഎല്‍എമാരോട് മടങ്ങിവരാനും തങ്ങളെ തിരഞ്ഞെടുത്ത ആളുകളെക്കുറിച്ച് ചിന്തിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, നിതിന്‍ ദേശ്മുഖ് കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്ര മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ശിവസേന എംഎല്‍എമാരും ഒളിവില്‍ പോയ സാഹചര്യത്തില്‍ പാര്‍ട്ടി നിയമസഭാംഗം നിതിന്‍ ദേശ്മുഖിന്റെ ഭാര്യ ഭര്‍ത്താവിനെ കാണാതായതായി പോലിസില്‍ പരാതി നല്‍കിയതായി പോലിസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിരുന്നു. അകോല ജില്ലയിലെ ബാലാപൂരില്‍ നിന്നുള്ള ശിവസേന എംഎല്‍എയാണ് നിതിന്‍ ദേശ്മുഖ്.

'ഏകനാഥ് ഷിന്‍ഡെ ഞങ്ങളുടെ ഗ്രൂപ്പ് ലീഡറായതിനാല്‍, ഞാന്‍ അദ്ദേഹത്തിന്റെ കാറില്‍ കയറി, പക്ഷേ ഞങ്ങളെ സൂററ്റിലേക്ക് കൊണ്ടുപോയി. ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു, പക്ഷേ ഞാന്‍ ഒരു തീവ്രവാദിയാണെന്ന മട്ടില്‍ ധാരാളം പോലിസ് വലയത്തിലാണ് കഴിഞ്ഞത്. ഒടുവില്‍ എനിക്ക് എത്തിച്ചേരാനായി. പുലര്‍ച്ചെ 3 മണിക്ക് ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങി, പക്ഷേ പോലീസ് എന്നെ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ എനിക്ക് നിര്‍ബന്ധിതമായി ഒരു കുത്തിവയ്പ്പ് നല്‍കി'. നിതിന്‍ ദേശ്മുഖ് പറഞ്ഞു.

മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു. പണവും അധികാരവും ഉപയോഗിച്ച് മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി നീക്കം. കര്‍ണാടകയിലും ഗോവയിലും മണിപ്പൂരിലും ഇതാണ് നടന്നത്. എല്ലായിടത്തും അധാര്‍മിക രാഷ്ടീയമാണ് ബിജെപി നടത്തുന്നത്. ഉദ്ദവ് താക്കറെ എങ്ങനെ പ്രശ്‌നം പരിഹരിക്കുമെന്നത് കാത്തിരുന്ന് കാണാമെന്നും മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു. രാഷ്ട്രീയ വേട്ടയാടലില്‍ ഭയമില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്നില്‍ തിരിച്ചടി നേരിട്ട മഹാവികാസ് അഖാഡി സഖ്യത്തിന് വമ്പന്‍ ഷോക്കാണ് ബിജെപി നീക്കം. ശിവസേനയിലെ മുതിര്‍ന്ന നേതാവും നഗര വികസന മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡേയാണ് കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെ സൂറത്തിലെ മറീഡിയന്‍ ഹോട്ടലിലേക്ക് എംഎല്‍എമാരുമായി പോയത്. ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ സേനാ എംഎല്‍എമാരും മുഖ്യമന്ത്രിയുടെ വസതിയിലെത്തണണെന്ന് പിന്നാലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്ത്യശാസനം നല്‍കി. പക്ഷെ യോഗത്തിന് പാതി അംഗങ്ങള്‍ പോലും എത്തിയില്ലെന്നാണ് വിവരം.

ആകെയുള്ള 55 ല്‍ 33 പേര്‍ എത്തിയെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് ഒരു ദേശീയ മാധ്യമത്തോട് അവകാശപ്പെട്ടു. ബിജെപിക്കൊപ്പം നിന്ന് സര്‍ക്കാരുണ്ടാക്കണമെന്നാണ് ഏക്‌നാഥ് ഷിന്‍ഡേ മുന്നോട്ട് വച്ച നിര്‍ദ്ദേശം. അത് സേനാ നേതൃത്വം അംഗീകരിച്ചില്ലെന്ന് മാത്രമല്ല ഷിന്‍ഡേയെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. മുഖ്യമന്ത്രിയുടെ വിശ്വസ്തനും പിഎയുമായ മിലിന്ത് നവരേക്കര്‍ സൂറത്തിലെത്തി വിമതരുമായി ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.

എന്നാല്‍ ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ ശിവസേന അവസാനവട്ട ശ്രമം തുടങ്ങി. അന്ത്യശാസനവുമായി ഉദ്ധവ് താക്കറെയുടെ ദൂതന്മാര്‍ ഗുവാഹത്തിയിലെത്തി വിമതരുമായി ആശയവിനിമയം നടത്തി. നിയമസഭാകക്ഷി നേതാവ് അജയ് ചൗധരി, സച്ചിന്‍ ആഹര്‍ എന്നിവരാണ് ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ എത്തിയത്. വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇല്ലെങ്കില്‍ അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം 46 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന് വിമത നേതാവ് ഏകനാഥ് ഷിന്‍ഡേ അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it