- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''കര്‍ഷകര്‍ക്കൊപ്പം തന്നെ നില്‍ക്കും''; ഡല്‍ഹി പോലിസ് കേസിനു പിന്നാലെ ഗ്രെറ്റ തന്‍ബെര്‍ഗ്

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനു പിന്തുണയര്‍പ്പിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലിസ് വിദേശ ഗൂഢാലോചന ആരോപിച്ച് ഡല്‍ഹി പോലിസ് കേസെടുത്തെന്ന റിപോര്‍ട്ടുകള്‍ക്കിടെ പിന്തുണ ആവര്‍ത്തിച്ച് ലോകപ്രശസ്ത യുവ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗ്. താന്‍ കര്‍ഷകര്‍ക്കൊപ്പം തന്നെ നില്‍ക്കുന്നുവെന്നും ഭീഷണിയൊന്നും വലിയ കാര്യമല്ലെന്നും ഗ്രെറ്റ തെന്‍ബെര്‍ഗ് ട്വീറ്റ് ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ച് ഗ്രെറ്റ തന്‍ബെര്‍ഗ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചതിനു പിന്നാലെയാണ് ഡല്‍ഹി പോലിസിന്റെ സൈബര്‍ സെല്‍ കേസെടുത്തെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നത്. എഫ്‌ഐആറില്‍ ഈ വിഷയം പരാമര്‍ശിക്കുന്നതായാണു ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടത്.
അതേസമയം, എഫ്‌ഐആറില്‍ ആരെയും പ്രതിയാക്കിയിട്ടില്ലെന്നും അവരുടെയെന്നല്ല ആരുടെയും പേരില്ലെന്നും ഗൂഢാലോചന, 'മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ ... എന്നിങ്ങനെ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയവയാണ് പരാമര്‍ശിച്ചതെന്നുമാണ് പോലിസ് പറയുന്നത്. എന്നാല്‍, മുതിര്‍ന്ന പോലിസ് വൃത്തങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്രെറ്റ തന്‍ബെര്‍ഗിനെതിരേ പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. 'ഞാന്‍ ഇപ്പോഴും കര്‍ഷകര്‍ക്കൊപ്പം തന്നെ നില്‍ക്കുന്നു. അവരുടെ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുവെന്നും ഗ്രെറ്റ ട്വീറ്റ് ചെയ്തു.
'I still #StandWithFarmers'; Greta Thunberg After Delhi Police Files Case
RELATED STORIES
വഖ്ഫ് ട്രിബ്യൂണലില് പുതിയ ചെയര്പേഴ്സണ് ബുധനാഴ്ച ചുമതലയേല്ക്കും
19 May 2025 2:41 AM GMTഓപ്പറേഷന് സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന് 'മീടു' ആരോപണ വിധേയന്...
19 May 2025 2:17 AM GMTആണവോര്ജ മേഖലയില് സ്വകാര്യ കമ്പനികളെ അനുവദിക്കാന് കേന്ദ്രം;...
19 May 2025 1:48 AM GMTതൊഴിലുറപ്പ് പദ്ധതിയില് 71 കോടി രൂപയുടെ തട്ടിപ്പ്; ഗുജറാത്ത്...
19 May 2025 1:20 AM GMTസുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ സ്വീകരണത്തില് പങ്കെടുക്കാതെ ചീഫ്...
19 May 2025 1:15 AM GMTഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില് ഓറഞ്ച് അലര്ട്ട്
19 May 2025 1:06 AM GMT