Sub Lead

ഐബാന് റെഡ് കാര്‍ഡ്; 10 പേരുമായി നോര്‍ത്ത് ഈസ്റ്റിനെ സമനിലയില്‍ പൂട്ടി കേരളാ ബ്ലാസ്‌റ്റേഴ്‌സ്

ഐബാന് റെഡ് കാര്‍ഡ്; 10 പേരുമായി നോര്‍ത്ത് ഈസ്റ്റിനെ സമനിലയില്‍ പൂട്ടി കേരളാ ബ്ലാസ്‌റ്റേഴ്‌സ്
X

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. പത്തു പേരുമായി കളിച്ചിട്ടും ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്.

സച്ചിന്‍ സുരേഷിന്റെ മികച്ച സേവാണ് ആദ്യ പകുതിയില്‍ മൈതാനത്ത് ബ്ലാസ്റ്റേഴ്സിന് അനുകൂലമായത്. മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് അനാവശ്യ ഫൗളിനെ തുടര്‍ന്ന് റെഡ് കാര്‍ഡ് കണ്ടു. നോര്‍ത്ത് ഈസ്റ്റ് താരം അജാരെയെ ഹെഡ് ബട്ട് ചെയ്തതിന് 30 മിനിറ്റിലാണ് ഐബാന് റെഡ് കാര്‍ഡ് കിട്ടിയത്.


രണ്ടാം പകുതിയില്‍ പൊരുതി കളിച്ച ബ്ലാസ്റ്റേഴ്സ് വല ചലിപ്പിക്കാതെ കാത്തു. സൈനിങ് ലഗാറ്റോറിനെ കളത്തില്‍ ഇറക്കി മികച്ച പ്രതിരോധമാണ് ടീം തീര്‍ത്തത്. 10 പേരുമായി ചുരുങ്ങിയെങ്കിലും ഗോള്‍ വഴങ്ങാതെ ബ്ലാസ്റ്റേഴസ് സമനില പിടിച്ചു. പോയിന്റ് ടേബിളില്‍ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് തുടരുകയാണ്. 17 മത്സരങ്ങളില്‍ നിന്ന് ആറ് വിജയവും മൂന്ന് സമനിലയും എട്ട് തോല്‍വിയും ഉള്‍പ്പെടെ 21 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. 17 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്തുണ്ട്. മോഹന്‍ ബഗാനാണ് ഒന്നാം സ്ഥാനത്ത്.




Next Story

RELATED STORIES

Share it