Sub Lead

''എന്നെ പാസാക്കിയില്ലെങ്കില്‍......'' കര്‍ണാടകയില്‍ പത്താം ക്ലാസിലെ ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ കണ്ടത്....

എന്നെ പാസാക്കിയില്ലെങ്കില്‍...... കര്‍ണാടകയില്‍ പത്താം ക്ലാസിലെ ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ കണ്ടത്....
X

ബംഗളൂരു: കര്‍ണാടകയില്‍ പത്താം ക്ലാസിലെ ഉത്തരപേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തിയപ്പോള്‍ കണ്ട വിചിത്ര കാര്യങ്ങള്‍ വെളിപ്പെടുത്തി അധ്യാപകര്‍. ചില ഉത്തരപേപ്പറുകളില്‍ 500ന്റെയും നൂറിന്റെയുമെല്ലാം നോട്ടുകള്‍ കുത്തിവച്ചിരുന്നു. ദയവായി വിജയിപ്പിക്കണമെന്ന കുറിപ്പുകളും നോട്ടുകള്‍ക്കൊപ്പമുണ്ടായിരുന്നു. കര്‍ണാടകയിലെ ബെല്‍ഗാവി ജില്ലയിലെ ചിക്കോടിയിലെ മൂല്യനിര്‍ണയ കാംപിലെ അധ്യാപകര്‍ക്കാണ് ഇവയെല്ലാം ലഭിച്ചിരിക്കുന്നത്.

ചില കുറിപ്പുകള്‍

പരീക്ഷയില്‍ തോറ്റാല്‍ അവള്‍ എന്നെ ഒഴിവാക്കും... ദയവായി ജയിപ്പിക്കണം

സാറിന് ചായ കുടിക്കാന്‍ ആണ് ഈ 500 രൂപ, ദയവായി എന്നെ പാസാക്കണം.

കൂടുതല്‍ മാര്‍ക്ക് തന്നാല്‍ കൂടുതല്‍ പണം തരാം. എന്റെ നമ്പര്‍..........

എന്റെ ഭാവി ഈ പരീക്ഷയിലെ വിജയവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. എന്നെ ജയിപ്പിക്കണം.

മാര്‍ക്ക് കുറവ് കിട്ടിയാല്‍ വീട്ടുകാര്‍ എന്നെ കോളജില്‍ വിടില്ല....

കുട്ടികളുടെ കുട്ടിക്കളിയായാണ് ഇതിനെ കാണുന്നതെന്നും നടപടികളൊന്നും സ്വീകരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it