Sub Lead

ഹിന്ദുത്വ ഒരു അസുഖമാണെന്ന് മെഹ്ബൂബ മുഫ്തിയുടെ മകള്‍

ഹിന്ദുത്വ ഒരു അസുഖമാണെന്ന് മെഹ്ബൂബ മുഫ്തിയുടെ മകള്‍
X

ശ്രീനഗര്‍: ഹിന്ദുത്വ പ്രത്യയശാസ്ത്രം ഒരു അസുഖമാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി. '' ഹിന്ദൂയിസവും ഹിന്ദുത്വയും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. 1940കളില്‍ സവര്‍ക്കര്‍ കൊണ്ടുവന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ. ഇസ്‌ലാമിനെ പോലെ ഹിന്ദുമതത്തിനും മതനിരപേക്ഷ കാഴ്ചപാടുണ്ട്. ജയ്ശ്രീരാം വിളി രാമരാജ്യവുമായി ബന്ധപ്പെട്ടതല്ല. ആളുകളെ കൊല്ലാനാണ് ഇപ്പോള്‍ ജയ്ശ്രീരാം വിളിക്കുന്നത്. അതിനാല്‍ ഹിന്ദുത്വ ഒരു അസുഖമാണ്''-ഇല്‍തിജ മുഫ്തി പറഞ്ഞു. മകളുടെ മോശം വാക്കുകള്‍ക്ക് മെഹ്ബൂബ മുഫ്തി മാപ്പ് പറയണമെന്ന് ബിജെപി നേതാവ് രവീന്ദ്ര റെയ്‌ന ആവശ്യപ്പെട്ടു.

ഗസയിലും കശ്മീരിലും മുസ്‌ലിംകള്‍ വേട്ടയാടപ്പെടുകയാണെന്ന ഇല്‍തിജയുടെ പ്രസ്താവന നേരത്തെ ഏറെ വിവാദമായിരുന്നു. ഹിസ്ബുല്ല സെക്രട്ടറി ജനറലായിരുന്ന ഹസന്‍ നസറുല്ലയെ ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊന്ന സമയത്തായിരുന്നു പ്രസ്താവന.

Next Story

RELATED STORIES

Share it