Sub Lead

'രക്ഷകരെ രക്ഷിക്കണം' ;രാജ്യവ്യാപകമായി നില്‍പ്പ് സമരം നടത്തി ആരോഗ്യ പ്രവര്‍ത്തകര്‍

കര്‍മ്മ നിരതരായ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലാണ് രാജ്യത്തിന്റെ പലഭാഗത്തും അക്രമണങ്ങള്‍ അരങ്ങേറുന്നതെന്ന് ഐഎംഎ മധ്യമേഖല വൈസ് പ്രസിഡന്റ് ഡോ. എന്‍ ദിനേശ് പറഞ്ഞു.ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭയരഹിതവും, സ്വതന്ത്രവുമായി അവരുടെ ജോലി നിര്‍വ്വഹിക്കാനുള്ള അവസരം ഒരുക്കണം

രക്ഷകരെ രക്ഷിക്കണം ;രാജ്യവ്യാപകമായി നില്‍പ്പ് സമരം നടത്തി ആരോഗ്യ പ്രവര്‍ത്തകര്‍
X

കൊച്ചി : ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും മതിയായ സംരക്ഷണം ആവശ്യപ്പെട്ട് രക്ഷകരെ രക്ഷിക്കുക എന്ന മുദ്രാവക്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍(ഐഎംഎ)യുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി നില്‍പ്പ് സമരം നടത്തി. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ മുഴുവന്‍ ആശുപത്രികള്‍ക്ക് മുന്നിലും ആരോഗ്യപ്രവര്‍ത്തകര്‍ നില്‍പ്പ് സമരം നടത്തി. എറണാകുളം മെഡിക്കല്‍ സെന്ററില്‍ കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ.ടി വി രവിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നില്‍പ്പ് സമരം പി ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുക എന്നത് നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ആശുപത്രികളില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റായ പ്രവര്‍ത്തികള്‍ നടക്കുന്നുവെന്ന് പരാതിയുള്ളവര്‍ ഭാരതത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന നിയമ വിധേയമായ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും പി ടി തോമസ് പറഞ്ഞു.

കര്‍മ്മ നിരതരായ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലാണ് രാജ്യത്തിന്റെ പലഭാഗത്തും അക്രമണങ്ങള്‍ അരങ്ങേറുന്നതെന്ന് ഐഎംഎ മധ്യമേഖല വൈസ് പ്രസിഡന്റ് ഡോ. എന്‍ ദിനേശ് പറഞ്ഞു.ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭയരഹിതവും, സ്വതന്ത്രവുമായി അവരുടെ ജോലി നിര്‍വ്വഹിക്കാനുള്ള അവസരം ഒരുക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ ഉന്നയിക്കുന്ന ആവശ്യമെന്നും ഡോ. എന്‍ ദിനേശ് പറഞ്ഞു. ആശുപത്രികളെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കുക. പോലിസ് ഔട്ട്പോസ്റ്റ് അടക്കം സര്‍ക്കാര്‍ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ ആശുപത്രികളിലും നടപ്പാക്കുക. അക്രമികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരിക. അല്ലാത്തപക്ഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ ഉന്നയിക്കുന്നതെന്ന് കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ.ടി വി രവി പറഞ്ഞു. ഐഎംഎ കൊച്ചി ട്രഷറര്‍ ഡോ.ജോര്‍ജ് തുകലന്‍, ഐഎംഎ ഹൗസ് ചെയര്‍മാന്‍ ഡോ.വി പി കുര്യേപ്പ്, ഡോ.സി ജി രഘു, ഡോ. എം നാരായണന്‍ സംസാരിച്ചു

Next Story

RELATED STORIES

Share it