- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്ഞ്ജലിയുടെ കൊവിഡ് മരുന്നിന് അംഗീകാരം: കേന്ദ്ര ആരോഗ്യമന്ത്രി മറുപടി പറയണമെന്ന് ഐഎംഎ
കൊവിഡ് ചികിത്സയ്ക്ക് ഏതെങ്കിലും പരമ്പരാഗത മരുന്ന് ഫലപ്രദമാണ് എന്ന തരത്തില് ഒരു അംഗീകാരവും തങ്ങള് നല്കിയിട്ടില്ല എന്ന ലോകാരോഗ്യ സംഘടന വിശദീകരണം പുറത്തുവന്നതോടെയാണ് ഐഎംഎ രംഗത്തെത്തിയത്.

ന്യൂഡല്ഹി: കൊവിഡ് 19 നെതിരായ ഫലപ്രദമായ മരുന്നെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കോറോനില് ടാബ്ലെറ്റിനെതിരേ ഇന്ത്യന് മെഡിക്കല് അസോസിയേഷന്. കൊവിഡ് ചികിത്സയ്ക്ക് ഏതെങ്കിലും പരമ്പരാഗത മരുന്ന് ഫലപ്രദമാണ് എന്ന തരത്തില് ഒരു അംഗീകാരവും തങ്ങള് നല്കിയിട്ടില്ല എന്ന ലോകാരോഗ്യ സംഘടന വിശദീകരണം പുറത്തുവന്നതോടെയാണ് ഐഎംഎ രംഗത്തെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് വിഷയത്തില് വിശദീകരണം നല്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
ഹര്ഷവര്ധന്റെ സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞ ദിവസം കോറോനില് പുറത്തിറക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാബ രാംദേവ് കേന്ദ്രമന്ത്രിമാരായ ഹര്ഷവര്ധന്റെയും നിതിന് ഗഡ്കരിയുടെയും നേതൃത്വത്തില് കൊറോനില് ടാബ്ലറ്റ് പുറത്തിറക്കിയത്. ലോകാരോഗ്യസംഘടനയുടെ വ്യവസ്ഥകള് അനുസരിച്ച് കൊവിഡ് ചികിത്സയില് കോറോനില് ടാബ്ലെറ്റിന് ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതായി യോഗ ഗുരു ബാബ രാംദേവ് അന്ന് അവകാശപ്പെട്ടിരുന്നു.
കൊവിഡ് ചികിത്സയ്ക്ക് ഏതെങ്കിലും പരമ്പരാഗത മരുന്ന് ഫലപ്രദമാണ് എന്ന തരത്തില് ഒരു അംഗീകാരവും തങ്ങള് നല്കിയിട്ടില്ല എന്ന ലോകാരോഗ്യ സംഘടനതന്നെ വ്യക്തമാക്കിയിരിക്കെ കൊറോണിന് പുറത്തിറക്കല് ചടങ്ങില് ആരോഗ്യമന്ത്രി എന്ന നിലയില് പങ്കെടുത്തതിനെ ഹര്ഷവര്ധന് എങ്ങനെ ന്യായീകരിക്കും എന്ന് ഇന്ത്യന് മെഡിക്കല് അസോസിയേഷന് ചോദിക്കുന്നു. മന്ത്രിയെന്ന നിലയില് ഇക്കാര്യത്തില് രാജ്യത്തോട് മറുപടി പറയാന് ഹര്ഷവര്ധന് തയ്യാറാകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്ന നുണ കേട്ട് ഞെട്ടിയതായും ഇന്ത്യന് മെഡിക്കല് അസോസിയേഷന് വ്യക്തമാക്കി.
RELATED STORIES
പോലിസ് സ്റ്റേഷനില് ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം;...
2 April 2025 10:52 AM GMTകേരളം പിടിക്കാൻ വന്ന രാജീവ് 'ജി'സ്തുതി ഗീതമാലപിച്ച് സതീശൻ ജി
2 April 2025 10:32 AM GMTമ്യാന്മറില് ദുരിതം വിതച്ച് ഭൂകമ്പം; മരണം 2900 കടന്നു
2 April 2025 10:11 AM GMTകൊടിഞ്ഞി ഫൈസല് വധം; കേസ് ഡയറിയുള്പ്പെടെയുള്ള തെളിവുകളുടെ പരിശോധന...
2 April 2025 9:52 AM GMTസംഭൽ ശാഹി മസ്ജിദ് : സഫർ അലിയുടെ മക്കൾക്കെതിരേയും കേസെടുത്ത് പോലിസ്
2 April 2025 9:51 AM GMTലഹരിയുടെ പിടിയില് താരങ്ങളും; ശ്രീനാഥ് ഭാസിക്കും ഷൈന് ടോം...
2 April 2025 9:42 AM GMT