Sub Lead

മുനമ്പം ഭൂമി വഖ്ഫ് അല്ലെന്ന പ്രസ്താവന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരുത്തണം: പള്ളി ഇമാമുമാരുടെ സംയുക്ത പ്രസ്താവന

മുനമ്പം ഭൂമി വഖ്ഫ് അല്ലെന്ന പ്രസ്താവന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരുത്തണം: പള്ളി ഇമാമുമാരുടെ സംയുക്ത പ്രസ്താവന
X

കൊച്ചി: ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണത്തിലിരിക്കുന്ന മുനമ്പം ഭൂമി വഖ്ഫ് അല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന മുസ്‌ലിംകളുടെ മതാനുഷ്ടാനങ്ങളെ ചോദ്യം ചെയ്യുന്നതാണെന്ന് 39 പള്ളി ഇമാമുമാര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലുടനീളം സാങ്കേതികത ഉയര്‍ത്തി വഖ്ഫ് ഭൂമി കയ്യേറ്റം നടത്തുന്നവര്‍ക്കുള്ള പ്രത്യക്ഷ പിന്തുണയായി കൈയേറ്റക്കാര്‍ സതീശന്റെ പ്രസ്താവനയെ കണക്കാക്കും. അത് കൂടുതല്‍ വഖ്ഫ് കയ്യേറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. വഖ്ഫ് ചെയ്യുന്ന സമയത്ത് ആ ഭൂമിയില്‍ താമസക്കാര്‍ ഉണ്ടായിരുന്നുവെന്ന വാദം കോടതിയില്‍ നിലനില്‍ക്കാത്തതും തെളിവുകള്‍ ഇല്ലാത്തതുമാണ്. ഒരു വ്യക്തിയുടെ ഭൂമിയില്‍ അനധികൃതമായി ആരെങ്കിലും താമസിച്ചിരുന്നു എന്ന കാരണത്താല്‍ അത് വഖ്ഫ് ചെയ്യാന്‍ കഴിയില്ലെന്നത് സതീശന്‍ അറിവില്ലായ്മ കൊണ്ട് പറയുന്നതാണ്.

വഖ്ഫ് ഭൂമി തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സതീശന്‍ ഉയര്‍ത്തുന്ന പരാമര്‍ശം കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലെ പിഴവാണ്. വഖ്ഫ് ചെയ്യുന്നതിന്റെ ലക്ഷ്യം കൃത്യമായി പറഞ്ഞു കൊണ്ടാണ് 1950ല്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തത്. 1954ലെ വഖ്ഫ് നിയമത്തിലെ വകുപ്പുകള്‍ പ്രകാരം മുനമ്പം ഭൂമി വഖ്ഫല്ല എന്ന പറയുന്നത് സതീശന് അറിവില്ലാത്തതുകൊണ്ടാകില്ല. വില്‍പ്പന നടത്തിയത് കൊണ്ട് പോലും ഭൂമി വഖ്ഫ് അല്ലാതാകുന്നില്ല. രാജ്യത്തെ വഖ്ഫ് ഭൂമികള്‍ ചെറിയ കുറവുകള്‍ ചൂണ്ടി കാണിച്ചു കൊണ്ട് തല്‍പ്പര കക്ഷികള്‍ തട്ടിയെടുക്കാതിരുക്കാനാണ് 1995ല്‍ പാര്‍ലിമെന്റ് നിയമ ഭേദഗതികൊണ്ടുവന്നത്.

ഈ നിയമത്തെ മറികടന്നുകൊണ്ട് ഭൂമി തട്ടിയെടുക്കുന്ന വാദമാണ് സതീശന്‍ ഉയര്‍ത്തുന്നത്. മുനമ്പത്തെ ഭൂമി ഭൂരിഭാഗവും തട്ടിയെടുത്തിരിക്കുന്നത് ബാര്‍, റിസോര്‍ട്ട് മാഫിയകളാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.

കോടതി വ്യവഹാരത്തില്‍ ഇരിക്കുന്ന, സംസ്ഥാന സര്‍ക്കാര്‍ ജൂഡിഷ്യല്‍ അന്വേഷണം നടത്തി കൊണ്ടിരിക്കുന്ന വിഷയം ഏകപക്ഷീയമായും നിസ്സാരമായും തീര്‍ക്കാമെന്ന പ്രസ്താവന മുസ്‌ലിം നേതൃത്വങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുന്നതാണ്. അതിനാല്‍, മതപരമായ അനുഷ്ടാന വിഷയങ്ങളിലെ അപക്വമായ അഭിപ്രായ പ്രകടനങ്ങള്‍ അവസാനിപ്പിക്കണം. മുനമ്പം ഭൂമി വഖ്ഫ് ചെയ്ത വ്യക്തിയും രേഖകളും കോടതിയും വഖ്ഫ് ആണെന്ന് വ്യക്തമാക്കിയിരിക്കെ അങ്ങനെ അല്ലെന്ന് വരുത്താനുള്ള നീക്കത്തില്‍ നിന്ന് സതീശന്‍ പിന്‍തിരിയണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു. താഴെപ്പറയുന്നവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

1. അലിയാര്‍ ഖാസിമി, ടൗണ്‍ പള്ളി ഇമാം ആലുവ

2. പി കെ സുലൈമാന്‍ മൗലവി, മുവ്വാറ്റുപുഴ

3. സുലൈമാന്‍ മൗലവി, മാഞ്ഞാലി

4. അബുദുല്‍ റഷീദ് മൗലവി അല്‍ ഖാസിമി, ഖത്തീബ് പട്ടാളം ജുമാ മസ്ജിദ് പറവൂര്‍

5. സലീം കൗസരി, എടത്തല

6. അമീന്‍ മൗലവി ജാമിയ ഹസനിയ്യ, വാഴക്കുളം

7. ശിഹാബുദ്ദീന്‍ ബാഖവി ഖത്തീബ്, വടക്കേക്കര ജുമാ മസ്ജിദ്

8. അബ്ദുല്‍ മജീദ് ഖാസിമി ഖത്തീബ്, വാണിയക്കാട് ജുമാമസ്ജിദ്

9. അബ്ദുസലീം മൗലവി, പോഞ്ഞാശ്ശേരി

10. അമീന്‍ മൗലവി ഇമാം, പാലക്കല്‍ മസ്ജിദ്

11. സദക്കത്തുള്ള ബാക്കവി ഖത്തീബ്, കുഞ്ഞിനിക്കര ജുമാമസ്ജിദ്

12. അലി മൗലവി, എടത്തല

13. യൂസഫ് മുഫ്തി, ചെമ്പറക്കി

14.അബ്ദുസത്താര്‍ മൗലവി, ജില്ലാ പ്രസിഡന്റ് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍

15. സലിം നദ്‌വി ഖത്തീബ്, എടവനക്കാട്

16. അബൂത്വാഹിര്‍ മൗലവി, ഖത്തീബ് ചൊവ്വര

17. സിദ്ധീഖ് ബാഖി, മുവാറ്റുപുഴ

18. അബ്ദുല്‍ മജീദ് ബാഖവി ഖത്തീബ്, നൂറുല്‍ ഈമാന്‍ ജുമാ മസ്ജിദ്, പുതുക്കാട്, കരുമാല്ലൂര്‍

19. അജ്മല്‍ മുസ്തഫാ ബാഖവി, ചീഫ് ഇമാം തോട്ടക്കാട്ടുക്കര.

20. ഡോ. ജുനൈദ് ജൗഹരി, ചീഫ് ഇമാം ആലങ്ങാട്

21. ശംസുദ്ധീന്‍ മൗലവി, കുന്നത്തേരി

22. മുഹമ്മദ് റഷാദി, തായിക്കാട്ടുകര

23. അറഫ് മൗലവി, ചേലക്കുളം

24. അമീന്‍ മൗലവി കശ്ശാഫി, വെടിമറ, പറവൂര്‍

25. അബ്ദുറഷീദ് മൗലവി, തായിക്കാട്ടുകര

26. അബ്ദുള്ള മൗലവി മന്നം, പറവൂര്‍

27. അബ്ദുള്ള മൗലവി, യുസി കോളേജ് ആലുവ

28. സമീര്‍ ഹസനി, മാഞ്ഞാലി

29. അബ്ദു സത്താര്‍ മൗലവി, ഏലൂക്കര

30. ഫൈസല്‍ മൗലവി അല്‍ കൗസരി, ഇമാം പടിഞ്ഞാറെ തോട്ടും മുഖം

31. നിസാമുദ്ധീന്‍ മൗലവി, പുക്കാട്ടുപടി

32. ഷാനവാസ് മൗലവി, വടക്കേക്കര

33. സലിം ബാഖവി, നേര്യമംഗലം

34. ഖാസിം മൗലവി, ഞായപ്പിള്ളി

35. സുബൈര്‍ മൗലവി അല്‍ഖാസിമി, പല്ലാരിമംഗലം

36. ബഷീര്‍ മന്നാനി, പല്ലാരിമംഗലം

37. ഷമീം സബാഹ് ബാഖവി, തായിക്കാട്ടുകാര

38. അന്‍വര്‍ ഖാസിമി കാശിഫ് അല്‍ ഉലൂം കീഴ്മാട്

39. സലിം റഷാദി, ചെറുവട്ടൂര്‍

Next Story

RELATED STORIES

Share it