Sub Lead

1947ല്‍ ലഭിച്ചത് ഭിക്ഷയെന്ന്; കങ്കണ റണാവത്തിന്റെ പ്രസ്താവന വിവാദമായി

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോഴാണ് ഇന്ത്യാരാജ്യം യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം നേടിയതെന്നാണ് കങ്കണ റണാവത്ത് പറഞ്ഞത്

1947ല്‍ ലഭിച്ചത് ഭിക്ഷയെന്ന്; കങ്കണ റണാവത്തിന്റെ പ്രസ്താവന വിവാദമായി
X

മുംബൈ: 1947 ലെ സ്വാതന്ത്ര്യ ലഭ്ധി ഭിക്ഷയായിരുന്നെന്നും 2014 ലാണ് ഇന്ത്യ യഥാര്‍ഥത്തില്‍ സ്വതന്ത്രമായതെന്നുമുള്ള നടി കങ്കണ റണാവത്തിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരേ വ്യാപക പ്രതിഷേധമുയരുകയാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോഴാണ് ഇന്ത്യാരാജ്യം യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം നേടിയതെന്നാണ് കങ്കണ റണാവത്ത് പറഞ്ഞത്. 1947ലേത് കേവലം ചാരിറ്റി പ്രവര്‍ത്തനം പോലെയൊ ഭിക്ഷയായി ഇട്ടുതന്നതോ ഒക്കെയായിരുന്നുവെന്നാണ് നടി പരസ്യാമയി പറഞ്ഞത്. ബിജെപിക്കുവേണ്ടി മാത്രം വാതുറക്കുന്ന അവസ്ഥയിലേക്ക് കങ്കണ ഈയിടെ മാറിയിരുന്നു. വംശീയമായി പരാമര്‍ശങ്ങള്‍ നടത്തിയ കങ്കണയ്‌ക്കെതിരെ നടമാരും ഗായികമാരുമുള്‍പ്പെടെയുള്ള പൊതു പ്രവര്‍ത്തകരില്‍ നിന്ന് ആഗോളതലത്തില്‍ പ്രതിഷേധമുണ്ടായിരുന്നു. രാജ്യം പത്മ അവാര്‍ഡ് നല്‍കിആദരിച്ച ഒരു വ്യക്തിയില്‍ നിന്നാണ് ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ ഉണ്ടാകുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെപോലും ഇകഴ്തി പറയാന്‍ മാത്രം സംഘപരിവാര ഭക്തി തലക്ക് പിടിച്ചിരിക്കുകയാണ് ഇവര്‍ക്ക്. മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ കങ്കണ നടത്തിയ പ്രസ്താവനകതള്‍ നേരത്തെ വിവാദമായിരുന്നു. കങ്കണയ്ക്ക് നല്‍കിയ പത്മ ശ്രീ അവാര്‍ഡ് ഉടന്‍ തിരിച്ചുവാങ്ങണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ആവശ്യപ്പെട്ടു. രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ടാഗ് ചെയ്തുകൊണ്ടാണ് ആനന്ദ് ശര്‍മ ഇത്തരമൊരു കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, പട്ടേല്‍ തുടങ്ങിയ മഹാന്മാരായ നേതാക്കളെ ഇകഴ്ത്തുന്ന തരത്തിലുള്ള പ്രയോഗമാണ് കങ്കണ നടത്തിയിരിക്കുന്നത്. രാജ്യത്തിന് വേണ്ടി മരിച്ച ഭഗത് സിങ്, ചന്ദ്ര ശേഖര്‍ ആസാദ് തുടങ്ങിയ ധീരന്മാരെ അവഹേളിക്കുകയാണ് കങ്കണ. വൃത്തിഹീനവും പരിഹാസ്യവുമാണ് കങ്കണയുടെ പ്രസ്താവന. കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. ഇത്തരമൊരു പരാമര്‍ശം നടത്തുന്നതിന് മുമ്പ് കങ്കണ അമിത അളവില്‍ മലാനാക്രീം എന്ന ലഹരിവസ്തു ഉപയോഗിച്ചിട്ടുണ്ടായിരിക്കാമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മലിക് പ്രതികരിച്ചു. അല്ലാതെ സ്വബോധത്തോടെ ഒരാള്‍ക്കും സ്വാതന്ത്ര സമര സേനാനികളെ നിന്ദിക്കുന്ന ഇത്തരം പരാമര്‍ശങഅങള്‍ നടത്താനാകില്ല. അദ്ദേഹം പ്രതികരിച്ചു. കങ്കണയുടെ പ്രസ്താവനയ്‌ക്കെതിരേ ബിജെപി എം പി വരുണ്‍ ഗാന്ധിപോലും രംഗത്ത് വന്നിട്ടുണ്ട്. കങ്കണയ്‌ക്കെതിരേ കേസെടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മുംബൈ പോലിസിനോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it