Sub Lead

നമസ്‌കാര സ്ഥലത്ത് അനുശോചന യോഗം; വീണ്ടും ജുമുഅ തടസ്സപ്പെടുത്തി ഹിന്ദുത്വര്‍

ഖണ്ഡ്‌സ, മുഹമ്മദ്പൂര്‍ ജാര്‍സ, ബേഗംപൂര്‍ ഖട്ടോല ഗ്രാമങ്ങളില്‍നിന്നുള്ള ചിലരും ഹിന്ദുത്വ സംഘടനയില്‍ പെട്ട ചിലരും വെള്ളിയാഴ്ച ഗുഡ്ഗാവിലെ സെക്ടര്‍ 37 പോലിസ് സ്‌റ്റേഷന് പുറത്തെ നമസ്‌കാര സ്ഥലം കൈവശപ്പെടുത്തുകയും ബുധനാഴ്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും മറ്റുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരു അനുശോചന യോഗം നടത്തുകയുമായിരുന്നു.

നമസ്‌കാര സ്ഥലത്ത് അനുശോചന യോഗം; വീണ്ടും ജുമുഅ തടസ്സപ്പെടുത്തി ഹിന്ദുത്വര്‍
X

ഗുഡ്ഗാവ്: ഹരിയാനയില്‍ വീണ്ടും നമസ്‌കാരം തടസ്സപ്പെടുത്തി ഹിന്ദുത്വ സംഘം. നമസ്‌കാരത്തിനായി ഭരണകൂടം അനുവദിച്ചു നല്‍കിയ സ്ഥലത്തെത്തിയായിരുന്നു ഹിന്ദുത്വരുടെ അതിക്രമം. ഖണ്ഡ്‌സ, മുഹമ്മദ്പൂര്‍ ജാര്‍സ, ബേഗംപൂര്‍ ഖട്ടോല ഗ്രാമങ്ങളില്‍നിന്നുള്ള ചിലരും ഹിന്ദുത്വ സംഘടനയില്‍ പെട്ട ചിലരും വെള്ളിയാഴ്ച ഗുഡ്ഗാവിലെ സെക്ടര്‍ 37 പോലിസ് സ്‌റ്റേഷന് പുറത്തെ നമസ്‌കാര സ്ഥലം കൈവശപ്പെടുത്തുകയും ബുധനാഴ്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും മറ്റുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരു അനുശോചന യോഗം നടത്തുകയുമായിരുന്നു.

തുടര്‍ന്ന് മുസ്‌ലിംകളെ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തുന്നതില്‍നിന്നു സംഘം തടയുകയും ചെയ്തു. മുസ്‌ലിംകള്‍ നിസ്‌കാരം നടത്തുന്ന സ്ഥലത്ത് എല്ലാ ആഴ്ചയും പരിപാടികള്‍ നടത്തുമെന്നാണ് ഇവരുടെ ഭീഷണി. ഒത്തുചേര്‍ന്നുള്ള പരിപാടികള്‍ക്കായി ഗ്രാമത്തില്‍ ലഭ്യമായ ഒരേയൊരു തുറസ്സായ സ്ഥലമാണിതെന്നും തുറസ്സായ സ്ഥലത്ത് നമസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് തങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ വ്യക്തമാക്കിയിരുന്നെന്നും ഇവര്‍ പറഞ്ഞു.ഗുഡ്ഗാവിലെ തുറസായ സ്ഥലങ്ങളില്‍ ജുമുഅ നമസ്‌കാരം അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഗുഡ്ഗാവ് ഭരണകൂടം എല്ലാ കക്ഷികളുമായും വീണ്ടും ചര്‍ച്ച നടത്തുമെന്നും ആരുടെയും അവകാശങ്ങള്‍ പിടിച്ചെടുക്കാത്ത സൗഹാര്‍ദപരമായ ഒരു പരിഹാരം ഉണ്ടാക്കുമെന്നും അതുവരെ സ്വന്തം വീടുകളിലോ മറ്റു സ്ഥലങ്ങളിലോ പ്രാര്‍ത്ഥന നടത്തണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഹിന്ദുത്വരുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ഗുഡ്ഗാവില്‍ ജുമുഅ തടസപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് വെള്ളിയാഴ്ച്ചകളില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ 'ലാന്‍ഡ് ജിഹാദ്' എന്നാരോപിച്ച് നിസ്‌കാരം തടസ്സപ്പെടുത്തിയത്. ന്നാല്‍, അധികൃതര്‍ അനുവദിച്ച് നല്‍കിയ 37 ഇടങ്ങളിലാണ് നിസ്‌കാരം നടത്തുന്നത്. ഇതില്‍ എട്ട് സ്ഥലങ്ങളിലെ അനുമതി ഗുഡ്ഗാവ് അഡ്മിനിസ്‌ട്രേഷന്‍ പിന്‍വലിച്ചിരുന്നു.

ഹരിയാനയില്‍ ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ടവര്‍ക്കും മുസ്‌ലിങ്ങള്‍ക്കുമെതിരെ നിരന്തരം അക്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഴിഞ്ഞ ദിവസം, ഹരിയാനയിലെ റോഹ്തക്കിലെ ക്രിസ്ത്യന്‍ ള്ളിയില്‍ സംഘ്പരിവാര പ്രവര്‍ത്തകര്‍ ബലമായി കയറാന്‍ ശ്രമിച്ചിരുന്നു.

Next Story

RELATED STORIES

Share it