Sub Lead

കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്
X

കൊച്ചി: കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. നടിയും അവതാരകയുമായ പേളി മാണി, ഫിഷിങ് ഫ്രീക്ക്(സെബിന്‍), ആര്‍ജ്യൂ, കോള്‍മീ ഷസ്സാം, ജയരാജ് ജി നാഥ്, അഖില്‍ NRD, M4 ടെക്ക്, അണ്‍ബോക്‌സിങ് ഡ്യൂഡ്, റൈസിങ് സ്റ്റാര്‍, ഈഗിള്‍ ഗെയിമിങ്, കാസ്‌ട്രോ ഗെയിമിങ് തുടങ്ങിയ യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് റെയ്‌ഡെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ ആരംഭിച്ച പരിശോധന തുടരുകയാണ്. കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരില്‍ പലര്‍ക്കും ഒരുകോടി രൂപ മുതല്‍ രണ്ടുകോടി രൂപ വരെ വാര്‍ഷിക വരുമാനമുണ്ടെങ്കിലും കൃത്യമായ ആദായനികുതി അടയ്ക്കുന്നില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ നിഗമനം. പരിശോധനയില്‍ യൂട്യൂബര്‍മാരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ കോഴിക്കോട് യൂനിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന നടക്കുന്നത്. സംസ്ഥാനത്ത് വന്‍ തോതില്‍ വരുമാനം ലഭിക്കുന്ന നിരവധി യു ട്യൂബര്‍മാരുണ്ട്. അവരുടെ വരുമാനത്തിനനുസരിച്ച് നികുതിയടക്കുന്നില്ലെന്ന് പ്രാഥമിക നിഗമനം.

കോഴിക്കോടും കൊച്ചിയുമുള്‍പ്പെടെ പത്തിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. യൂട്യൂബര്‍മാരുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് യുട്യൂബര്‍മാര്‍ക്കെതിരേ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തുന്നത്. എന്നാല്‍, റെയിഡിന്റെ വിശദവിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Next Story

RELATED STORIES

Share it