Sub Lead

ആദായനികുതി പരിധി ഉയര്‍ത്തി; 12 ലക്ഷം വരെ നികുതിയില്ല

ആദായനികുതി പരിധി ഉയര്‍ത്തി; 12 ലക്ഷം വരെ നികുതിയില്ല
X

ന്യൂഡല്‍ഹി: ആദായനികുതി പരിധി ഉയര്‍ത്തിയതായി പ്രഖ്യാപിച്ച് ബജറ്റ്. 12 ലക്ഷം രൂപയാണ് പരിധി. ഇതില്‍ താഴെ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല. ശമ്പളം വാങ്ങുന്ന വിഭാഗങ്ങള്‍ക്ക് ഇത് 12.75 ലക്ഷം രൂപയായിരിക്കും. ഇവരുടെ ശമ്പളത്തില്‍ നിന്നും 75,000 രൂപ പിടിക്കുന്നതാണ് ഇതിന് കാരണം.വരുമാനം സ്റ്റാൻഡേർഡ് ഡിഡക്ഷൻ അടക്കമുള്ള 12.75 ലക്ഷം പരിധി കടന്നാൽ താഴെപ്പറയും പ്രകാരമുള്ള സ്ലാബ് അനുസരിച്ചാണ് നികുതി നൽകേണ്ടിവരിക.

പുതുക്കിയ നികുതി സ്ലാബ്

0-4ലക്ഷം: നികുതിയില്ല

4-8 ലക്ഷം: 5 ശതമാനം

8-12 ലക്ഷം: 10 ശതമാനം

12-16 ലക്ഷം: 15 ശതമാനം

16-20 ലക്ഷം: 20 ശതമാനം

20-25 ലക്ഷം: 25 ശതമാനം

Next Story

RELATED STORIES

Share it