Sub Lead

ഗ്രാമീണ ബാങ്കുകളിലെ ഭവനവായ്പ പരിധി ഉയര്‍ത്തി; ഭവനനിര്‍മാണ മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്ന് വിദഗ്ധര്‍

ധന നയ അവലോകന യോഗത്തിനു ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് പുതിയ നടപടികള്‍ വിശദീകരിച്ചത്. സംസ്ഥാന, ഗ്രാമീണ ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത ഭവനവായ്പകളുടെ പരിധി 100 ശതമാനത്തിലും അധികം ഉയര്‍ത്തിയിട്ടുണ്ട്.

ഗ്രാമീണ ബാങ്കുകളിലെ ഭവനവായ്പ പരിധി ഉയര്‍ത്തി;  ഭവനനിര്‍മാണ മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്ന് വിദഗ്ധര്‍
X

ന്യൂഡല്‍ഹി: സംസ്ഥാന, ഗ്രാമീണ ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത ഭവനവായ്പകളുടെ പരിധി പുതുക്കി നിശ്ചയിച്ച് ആര്‍ബിഐ. ധന നയ അവലോകന യോഗത്തിനു ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് പുതിയ നടപടികള്‍ വിശദീകരിച്ചത്. സംസ്ഥാന, ഗ്രാമീണ ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത ഭവനവായ്പകളുടെ പരിധി 100 ശതമാനത്തിലും അധികം ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ റൂറല്‍ കോഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് ഇപ്പോള്‍ റസിഡന്‍ഷ്യല്‍ ഹൗസിങ് പ്രോജക്ടുകള്‍ക്ക് ധനസഹായം നല്‍കാം.

അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വിട്ടുപടിക്കല്‍ ബാങ്കിങ് സേവനങ്ങള്‍ നല്‍കാനുള്ള അനുമതിയും ആര്‍ബിഐ നല്‍കി. അതേ സമയം, റിപ്പോ നിരക്കില്‍ ആര്‍ബിഐ 50 ബേസിസ് പോയിന്റ് വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ജൂണില്‍ നിരക്ക് ഉയര്‍ത്തുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ധന നയ സമിതി അവലോകനത്തിനു ശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയിരുന്നു. 40 ബേസിസ് പോയിന്റാണ് മേയില്‍ ആര്‍ബിഐ ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകളും വായ്പ നിക്ഷേപ പലിശകള്‍ വര്‍ധിപ്പിച്ചിരുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി)യാണ് നിരക്ക് ഉയര്‍ത്തിയത്. റിപ്പോ അര ശതമാനവും സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 4.65 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് നിരക്കും 5.15 ശതമാനമായും പരിഷ്‌കരിച്ചു. ഇതിന്റെ ചുവടുപിടിച്ച് ഇന്നു മുതല്‍ രാജ്യത്തെ ബാങ്കുകള്‍ വായ്പാ പലിശ നിരക്കുകള്‍ ഉയര്‍ത്തും.

2023 സാമ്പത്തികവര്‍ഷത്തിലെ യഥാര്‍ത്ഥ ജിഡിപി പ്രവചനം 7.2 ശതമാനമായി ആയി നിലനിര്‍ത്തി.പണപ്പെരുപ്പ പ്രവചനം 5.7 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി പരിഷ്‌കരിച്ചു. ആഗസ്ത് 2 മുതല്‍ 4 വരെയായിരിക്കും മോണിറ്ററി പോളിസി കമ്മറ്റിയുടെ അടുത്ത യോഗം ഉണ്ടാകുക.

Next Story

RELATED STORIES

Share it