Sub Lead

കൊവിഡ് ചികില്‍സയ്ക്ക് 'ഡെക്‌സാമെത്താസോണ്‍' അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡെക്‌സാമെത്താസോണ്‍ ഫലപ്രദമാണെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ പരീക്ഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന ഡെക്‌സമെതസോണ്‍ ഉത്പാദനം അതിവേഗം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ത്യയും ഡെക്‌സാമെത്താസോണ്‍ ഉപയോഗം അനുവദിക്കുന്നത്.

കൊവിഡ് ചികില്‍സയ്ക്ക് ഡെക്‌സാമെത്താസോണ്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: കൊവിഡ് ചികില്‍സയ്ക്ക് ഡെക്‌സാമെത്താസോണ്‍ എന്ന സ്റ്റിറോയിഡ് മരുന്ന് ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡെക്‌സാമെത്താസോണ്‍ ഫലപ്രദമാണെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ പരീക്ഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന ഡെക്‌സമെതസോണ്‍ ഉത്പാദനം അതിവേഗം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ത്യയും ഡെക്‌സാമെത്താസോണ്‍ ഉപയോഗം അനുവദിക്കുന്നത്.

കൃത്രിമശ്വാസം നല്‍കേണ്ട അവസ്ഥയില്‍ ആശുപത്രികളിലെത്തുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്ന കൊവിഡ് രോഗികള്‍ക്കാണ് വിദേശരാജ്യങ്ങളില്‍ ഡെക്‌സാമെത്താസോണ്‍ നല്‍കിവരുന്നത്. കൊവിഡിനെതിരായുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മരുന്ന് പരീക്ഷിച്ചത്. ജീവന്‍ രക്ഷാ മരുന്നായി ഡെക്‌സാമെതാസോണ്‍ ഉപയോഗിക്കാമെന്ന കണ്ടെത്തല്‍ കൊവിഡിനെതിരായ പോരാട്ടത്തിലെ സുപ്രധാന വഴിത്തിരിവാണെന്ന് യുകെയിലെ ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വെന്റിലേറ്ററുകളിലെ രോഗികളുടെ മരണ സാധ്യത ഈ മരുന്ന് മൂന്നിലൊന്നായി കുറച്ചു. ഓക്‌സിജന്‍ സിലണ്ടറിന്റെ സഹായത്താല്‍ ചികില്‍യിലുള്ള രോഗികളുടെ മരണ സാധ്യത അഞ്ചിലൊന്നായി കുറയ്ക്കുകയും ചെയ്തു. കൊവിഡിന്റെ തുടക്കം മുതല്‍ യുകെയിലെ രോഗികളെ ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ 5,000 ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

വാതം, അലര്‍ജി തുടങ്ങിയവയുടെ ചികില്‍സകള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റിറോയ്ഡ് ഡെക്‌സാമെത്തസോണ്‍ കൊവിഡ് ചികില്‍സയില്‍ നിര്‍ണായക വിജയം കൊണ്ടുവരുമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ക്കു പ്രതീക്ഷ.

കുറഞ്ഞ അളവിലുള്ള സ്റ്റിറോയിഡ് ആയ ഡെക്‌സമെതസോണ്‍ 60 വര്‍ഷത്തിലേറെയായി വിപണിയില്‍ ഉണ്ട്. ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് മാത്രമേ വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ഡെക്‌സമെതസോണ്‍ നല്‍കാവൂ എന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it