- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ഒറ്റ ദിവസം നാലു ലക്ഷം പിന്നിട്ടു; ആഗോളതലത്തില്‍ ആദ്യരാഷ്ട്രമായി ഇന്ത്യ
ന്യൂഡല്‍ഹി: ഒറ്റ ദിവസം നാലുലക്ഷം കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത് ഇന്ത്യ ആഗോളതലത്തില്‍ തന്നെ ഏകദിന രോഗികളുടെ എണ്ണത്തില്‍ മുന്നിലെത്തുന്ന രാജ്യമായി. വെള്ളിയാഴ്ച രാത്രി 11 മണി വരെ രാജ്യത്ത് 4,08,323 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ 30നാണ് ഒരു ദിവസം 4 ലക്ഷത്തിലധികം അണുബാധകള്‍ റിപോര്‍ട്ട് ചെയ്ത ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ മാറിയത്. 3,464 പുതിയ മരണങ്ങളും ഈ ദിവസം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്ര-62,919, കര്‍ണാടക-48,296, കേരളം-37,199 എന്നിങ്ങനെയാണ് മുന്നിലുള്ള സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയില്‍ 828 പേരും ഡല്‍ഹിയില്‍ 375, ഉത്തര്‍പ്രദേശില്‍ 332 എന്നിങ്ങനെയാണ് മരണം. രാജ്യത്ത് ഇതുവരെ 1,91,63,488 കേസുകളും 2,11,778 മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ നിന്നുള്ള കേസുകളും മരണങ്ങളും ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഏപ്രില്‍ 30 ന് 2,97,488 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,56,71,536 ആയി.
പ്രതിദിനം ശരാശരി 52,679 കേസുകള്‍ ഉള്ള യുഎസാണ് അടുത്ത സ്ഥാനത്തുള്ളത്. ഇവിടെയാവട്ടെ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണത്തില്‍ ഏറെ പിന്നിലാണ്. ഫ്രാന്‍സ് (27,250), ജര്‍മനി (20,788), കാനഡ (7,980) എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് രാജ്യങ്ങള്‍.
ഏപ്രില്‍ 29 ന് 19,20,107 സാംപിളുകള്‍ പരീക്ഷിച്ചതിന്റെ ഫലമാണ് ഏപ്രില്‍ 30 ന് ലഭിച്ചത്. ദിവസേനയുള്ള പരിശോധനകള്‍ 19 ലക്ഷം കടന്ന ആദ്യ സംഭവമാണിത്. ഏപ്രില്‍ 28 ന് 17.68 ലക്ഷം സാംപിളുകള്‍ പരീക്ഷിച്ചു. പകര്‍ച്ചവ്യാധി തുടങ്ങിയതു മുതല്‍ ഏപ്രില്‍ 29 വരെ രാജ്യത്ത് മൊത്തം 28.64 കോടി പരിശോധനകള്‍ നടത്തി.
India becomes first country in the world to report over 4 lakh new cases
RELATED STORIES
ഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMT