Sub Lead

ഇന്ത്യയിലുള്ള പാകിസ്താന്‍ പൗരന്‍മാരെ കണ്ടെത്തി തിരിച്ചയക്കണമെന്ന് അമിത് ഷാ

ഇന്ത്യയിലുള്ള പാകിസ്താന്‍ പൗരന്‍മാരെ കണ്ടെത്തി തിരിച്ചയക്കണമെന്ന് അമിത് ഷാ
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവിധ കാര്യങ്ങള്‍ക്കെത്തിയ പാകിസ്താന്‍ പൗരന്‍മാരെ കണ്ടെത്തി തിരിച്ചയക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങളിലുള്ള പാകിസ്താന്‍ പൗരന്‍ാരുടെ വിവരങ്ങള്‍ നല്‍കണമെന്നും അവരുടെ വിസകള്‍ റദ്ദാക്കാന്‍ ഇത് സഹായിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ കടുത്ത നടപടികള്‍ എടുക്കുന്നതിന്റെ ഭാഗമായി പാകിസ്താന്‍ പൗരന്‍മാരോട് രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലുള്ള 102 പാക് പൗരന്‍മാര്‍ക്കും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കേരളത്തിലെത്തിയ പാകിസ്താന്‍ പൗരന്‍മാരില്‍ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കല്‍ വിസയില്‍ എത്തിയവരാണ്. കുറച്ചാളുകള്‍ വ്യാപര ആവശ്യങ്ങള്‍ക്കെത്തി. മെഡിക്കല്‍ വിസയിലെത്തിയവര്‍ ഈ മാസം 29നും മറ്റുള്ളവര്‍ 27നു മുന്‍പും രാജ്യം വിടണമെന്ന നിര്‍ദ്ദേശമാണു നല്‍കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it