Sub Lead

കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്കും ക്വാറന്റൈന്‍; ബ്രിട്ടന്റെ നടപടിയില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു

കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്കും ക്വാറന്റൈന്‍; ബ്രിട്ടന്റെ നടപടിയില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം. കൊവിഷീല്‍ഡ് വാക്‌സീന്‍ അഗീകരിക്കാത്തതില്‍ ബ്രിട്ടനെ കേന്ദ്രം രേഖാമൂലം പ്രതിഷേധം അറിയിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ പ്രതിഷേധിച്ച് കുറിപ്പ് നല്‍കി. സമാന വാക്‌സീന്‍ നയം ഇന്ത്യയും സ്വീകരിക്കും എന്ന് മുന്നറിയിപ്പും നല്‍കി.

കൊവിഷീല്‍ഡിന്റെയോ കൊവാക്‌സിന്റോയോ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കും യുകെയിലെത്തിയാല്‍ 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. അടുത്ത വര്‍ഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരും. ബ്രിട്ടണിലെ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സീനാണ് സീറം ഇന്‍സ്റ്റിറ്റിയൂട്ട് കൊവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. എന്നിട്ടും ഇന്ത്യന്‍ വാക്‌സീന്‍ അംഗീകരിക്കാത്തത് വംശീയതയാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

ആസ്ട്രസെനക്കയുടെ വാക്‌സീന്‍ വിതരണം ചെയ്യുന്ന ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ നിയമം ബാധകമല്ല. ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളും ബിസിനസുകാരുമുള്‍പ്പടെ നിരവധിപേര്‍ ബ്രിട്ടണിലേക്ക് യാത്രാ ചെയ്യാന്‍ കാത്തിരിക്കുന്ന സാഹചര്യത്തില്‍ യുകെയുടെ തീരുമാനം വെല്ലുവിളിയാകുകയാണ്.

Next Story

RELATED STORIES

Share it