Sub Lead

റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക് 5ന്റെ ആദ്യ ബാച്ച് മെയ് ഒന്നിന് ഇന്ത്യയിലെത്തും

എന്നാല്‍, ആദ്യ ഘട്ടത്തില്‍ എത്രമാത്രം വാക്‌സിന്‍ അയക്കുമെന്നോ എവിടെയായിരിക്കും അതിന്റെ നിര്‍മാണമെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.

റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക് 5ന്റെ ആദ്യ ബാച്ച് മെയ് ഒന്നിന് ഇന്ത്യയിലെത്തും
X

മോസ്‌കോ: റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക് 5ന്റെ ആദ്യ ബാച്ച് മെയ് ഒന്നിന് ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ വാക്‌സിന്‍ മഹാമാരിയെ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആദ്യ ഘട്ടത്തില്‍ എത്രമാത്രം വാക്‌സിന്‍ അയക്കുമെന്നോ എവിടെയായിരിക്കും അതിന്റെ നിര്‍മാണമെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.

ഇന്ത്യയില്‍ പ്രതിമാസം 50ദശലക്ഷം ഡോസ് വാക്‌സിന്‍ നിര്‍മിക്കാന്‍ കഴിയുമെന്നാണ് ആര്‍ഡിഐഎഫിന്റെ പ്രതീക്ഷ. രാജ്യത്ത് ഉപയോഗത്തിലെത്തുന്ന മൂന്നാമത്തെ കൊവിഡ് വാക്‌സിന്‍ ആണ് സ്പുട്‌നിക്ക്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ആസ്ട്രാസെനക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവയാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന വാക്‌സിനുകള്‍.

രാജ്യത്തെ ആരോഗ്യ മേഖലയെ സാരമായി ബാധിച്ച കൊവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിനെതിരേ ഇന്ത്യ പോരാടുകയാണ്. തിങ്കളാഴ്ച മാത്രം രാജ്യത്ത് 3,52,000 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

Next Story

RELATED STORIES

Share it