Sub Lead

യുഎസ് രാഷ്ട്രീയത്തിലെ ആര്‍എസ്എസ് ഇടപെടലിനെതിരേ ന്യൂയോര്‍ക്കില്‍ പ്രതിഷേധം

'ഹിന്ദുത്വത്തെ ഒരു തരത്തിലും ഹിന്ദുമതവുമായോ ഇന്ത്യയുമായോ തെറ്റിദ്ധരിക്കരുത്. തങ്ങളുടെ സ്വന്തം തിരഞ്ഞെടുപ്പ് തങ്ങള്‍ നിയന്ത്രിക്കും. തങ്ങളുടെ സ്വന്തം വോട്ട് തങ്ങള്‍ നിയന്ത്രിക്കും. ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വാങ്ങാന്‍ ആര്‍എസ്എസിനെ അനുവദിക്കില്ല'-ആഫ്രിക്കന്‍ അമേരിക്കന്‍ ആക്ടിവിസ്റ്റും വീഡിയോ ജേണലിസ്റ്റുമായ ജാദാ ബര്‍ണാര്‍ഡ് പറഞ്ഞു.

യുഎസ് രാഷ്ട്രീയത്തിലെ ആര്‍എസ്എസ്  ഇടപെടലിനെതിരേ ന്യൂയോര്‍ക്കില്‍ പ്രതിഷേധം
X

ന്യൂയോര്‍ക്ക്: യുഎസ് തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ തീവ്രഹിന്ദുത്വ കക്ഷിയായ ആര്‍എസ്എസ്സിന്റെ സ്വാധീനം വര്‍ധിച്ചുവരുന്നതിനും തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലിനുമെതിരേ ന്യൂയോര്‍ക്കില്‍ പൗരാവകാശ സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധം. പൗരാവകാശ പ്രവര്‍ത്തകരുടെ മിശ്ര മത സഖ്യവും സഖ്യകക്ഷികളുമാണ് ഡിസ്ട്രിക്റ്റ് ടിഎക്‌സ് 22 ലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ വംശജനായ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി പ്രെസ്റ്റണ്‍ കുല്‍ക്കര്‍ണിയുടെ ആര്‍എസ്എസ്സുമായുള്ള അടുത്ത ബന്ധത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.

'ഹിന്ദുത്വത്തെ ഒരു തരത്തിലും ഹിന്ദുമതവുമായോ ഇന്ത്യയുമായോ തെറ്റിദ്ധരിക്കരുത്. തങ്ങളുടെ സ്വന്തം തിരഞ്ഞെടുപ്പ് തങ്ങള്‍ നിയന്ത്രിക്കും. തങ്ങളുടെ സ്വന്തം വോട്ട് തങ്ങള്‍ നിയന്ത്രിക്കും. ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വാങ്ങാന്‍ ആര്‍എസ്എസിനെ അനുവദിക്കില്ല'-ആഫ്രിക്കന്‍ അമേരിക്കന്‍ ആക്ടിവിസ്റ്റും വീഡിയോ ജേണലിസ്റ്റുമായ ജാദാ ബര്‍ണാര്‍ഡ് പറഞ്ഞു.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടന്ന 400 ലധികം വംശഹത്യകളില്‍ ആര്‍എസ്എസ്സിന് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ആംനസ്റ്റി ഇന്ത്യ ഉദ്യോഗസ്ഥരെ പീഡിപ്പിച്ചതിനെ അദ്ദേഹം ശക്തമായി അപലപിച്ചു.

താന്‍ ആര്‍എസ്എസ്സുകാരനല്ലെന്ന് പറയുന്ന കുല്‍ക്കര്‍ണി ആര്‍എസ്എസ്സിനെ അപലപിക്കാന്‍ തയ്യാറാവുന്നില്ലെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ അമേരിക്കന്‍ ആക്ടിവിസ്റ്റ് എംജെ ഖാന്‍ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ അമ്മാവന്‍ ആര്‍എസ്എസിന്റെ ഭാഗമായിരുന്നു, കസിന്‍ ആര്‍എസ്എസ്സിലാണ്, അദ്ദേഹത്തിന്റെ ഏറ്റവും വലിയ പിന്തുണക്കാര്‍ ആര്‍എസ്എസ്സാണ്, അദ്ദേഹം ആര്‍എസ്എസിന്റെ ഭാഗമല്ലെന്ന് പറയുമ്പോള്‍ അദ്ദേഹം കള്ളം പറയുകയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം -ഖാന്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ തിരഞ്ഞെടുപ്പുകളില്‍ ആര്‍എസ്എസ്സിന്റെയും നിഴല്‍ സംഘടനകളുടേയും ഇടപെടല്‍ അപകടകരമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് അതിന്റെ പ്രോക്‌സികളിലൂടെ ധനസഹായം നല്‍കുന്നത് ആശങ്കാജനകമാണെന്നും അപലപിക്കേണ്ടതുണ്ടെന്നും മത തീവ്രവാദികളില്‍ നിന്ന് അമേരിക്കയെ സംരക്ഷിക്കുന്നതിനു നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it