Sub Lead

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വെടിവയ്പ്പ്; ഇരുസര്‍ക്കാരുകളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വെടിവയ്പ്പ്; ഇരുസര്‍ക്കാരുകളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ
X

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വെടിവയ്പ്പ്. പാകിസ്താന്‍ സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നും ഉചിതമായ രീതിയില്‍ തിരിച്ചടിച്ചെന്നും സൈന്യം അറിയിച്ചു. ഇരുവശങ്ങളിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. '' ചെറിയ തോക്കുകള്‍ ഉപയോഗിച്ചാണ് പാക് സൈനികര്‍ വെടിവച്ചത്. ഉചിതമായ മറുപടി നല്‍കിയിട്ടുണ്ട്.''-സൈന്യം അറിയിച്ചു. കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

'പ്രശ്‌നം രൂക്ഷമാവാതിരിക്കാന്‍ ഇരുസര്‍ക്കാരുകളും പരമാവധി സംയമനം പാലിക്കണം. സ്ഥിതിഗതികളും നിലവിലെ സംഭവങ്ങളും കൂടുതല്‍ വഷളാകുന്നില്ലെന്ന് ഇന്ത്യപാകിസ്താന്‍ സര്‍ക്കാരുകള്‍ ഉറപ്പാക്കണം'-സ്റ്റീഫന്‍ ദുജ്ജാറിക് പറഞ്ഞു.

Next Story

RELATED STORIES

Share it