Sub Lead

കേരളത്തില്‍ പാമ്പിന്‍ തലയുള്ള പുതിയ ഇനം മല്‍സ്യത്തെ കണ്ടെത്തി

മലപ്പുറം ഊരകം സ്വദേശി മുഹമ്മദ് അജീര്‍(25) വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് പുതിയ കണ്ടെത്തലിലേക്ക് ശാസ്ത്രജ്ഞരെ വഴിതെളിച്ചത്. ഇതുവരെ കണ്ടെത്തിയ ലോകത്തെ മറ്റെല്ലാ പാമ്പിന്‍ തലയുള്ള മല്‍സ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തില്‍ കണ്ടെത്തിയ മല്‍സ്യമെന്ന് ശാസ്ത്രജ്ഞര്‍ അന്താരാഷ്ട്ര ജേണലില്‍ കുറിക്കുന്നു.

കേരളത്തില്‍ പാമ്പിന്‍ തലയുള്ള പുതിയ ഇനം മല്‍സ്യത്തെ കണ്ടെത്തി
X

കൊച്ചി: കേരളത്തിലെ നെല്‍വയലില്‍ പുതിയ ഇനം മല്‍സ്യത്തെ കണ്ടെത്തി. പാമ്പിന്റെ തലയുള്ള മല്‍സ്യ ഇനത്തേയാണ് ഇന്ത്യന്‍, ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയ ലോകത്തെ മറ്റെല്ലാ പാമ്പിന്‍ തലയുള്ള മല്‍സ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തില്‍ കണ്ടെത്തിയ മല്‍സ്യമെന്ന് ശാസ്ത്രജ്ഞര്‍ വ്യാഴാഴ്ച്ച പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര ജേണലില്‍ കുറിക്കുന്നു. 'ഗൊല്ലൂം സ്‌നേക്ക് ഹെഡ്' എന്നാണ് ശാസ്ത്രജ്ഞര്‍ ഇതിന് പേര് നല്‍കിയിരിക്കുന്നത്.

നീളംകൂടിയ സിലിണ്ടര്‍ ആകൃതിയിലുള്ള മല്‍സ്യത്തിന് നീളന്‍ ചിറകുകളും തലയില്‍ പുറത്തേക്ക് തള്ളിയ ശല്‍കങ്ങളുമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അടിവയലുകളില്‍ കാണുന്ന മല്‍സ്യ വര്‍ഗങ്ങളുടെ പ്രത്യേകതകളോട് കൂടിയതാണ് പുതിയ മല്‍സ്യമെന്ന് കൊച്ചി കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്(കെയുഎഫ്ഒഎസ്) അസി. പ്രഫ. രാജീവ് രാഘവന്‍ പറഞ്ഞു.

മലപ്പുറം ഊരകം സ്വദേശി മുഹമ്മദ് അജീര്‍(25) വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് പുതിയ കണ്ടെത്തലിലേക്ക് ശാസ്ത്രജ്ഞരെ വഴിതെളിച്ചത്. അജീര്‍ തന്റെ വയലില്‍ നിന്ന് ലഭിച്ച വ്യത്യസ്ഥമായ മല്‍സ്യത്തിന്റെ ചിത്രം ഫേസ്ബുക്കിലും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യുകയായിരുന്നു. ഷെയര്‍ ചെയ്ത് കിട്ടിയ ഫോട്ടോ കൗതുകമുണര്‍ത്തിയതിനെ തുടര്‍ന്ന് പ്രഫ. രാജീവ് രാഘവന്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ഗവേഷണം നടത്തുകയായിരുന്നു. കെയുഎഫ്ഒഎസ് അസി. പ്രഫ. രാജീവ് രാഘവന്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ റാല്‍ഫ് ബ്രിസ്(ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം), വി കെ അനൂപ്(കെയുഎഫ്ഒഎസ്), നലീഷ് ദഹുന്‍കര്‍(ഐഐഎസ്ഇആര്‍പി) എന്നിവരോടൊപ്പം ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് മലപ്പുറത്ത് കണ്ടെത്തിയ പുതിയ ഇനം മല്‍സ്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.




Next Story

RELATED STORIES

Share it