- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'വിക്രാന്ത്' സീ ട്രയല്‍സ് ആരംഭിച്ചു
ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്‍പ്പന ചെയ്ത് കൊച്ചി കപ്പല്‍ ശാലയില്‍ 76 ശതമാനത്തിലധികം തദ്ദേശീയമായി നിര്‍മിക്കുന്ന ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പല്‍ ആണ് 'വിക്രാന്ത് (Indigenous Aircraft Carrier)
കൊച്ചി: ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതിനായി തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാന വാഹിനികപ്പലായ വിക്രാന്ത് സീ ട്രയല്‍സ് ആരംഭിച്ചു.ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്‍പ്പന ചെയ്ത് കൊച്ചി കപ്പല്‍ ശാലയില്‍ 76 ശതമാനത്തിലധികം തദ്ദേശീയമായി നിര്‍മിക്കുന്ന ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പല്‍ ആണ് 'വിക്രാന്ത് (Indigenous Aircraft Carrier).
262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും, സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ 59 മീറ്റര്‍ ഉയരവും ആണ് വിക്രാന്തിനുള്ളത്.സൂപ്പര്‍ സ്ട്രക്ചറില്‍ അഞ്ചെണ്ണം ഉള്‍പ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാര്‍ട്ട്‌മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകല്‍പ്പന ചെയ്ത കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യന്ത്രസാമഗ്രികള്‍, കപ്പല്‍ നാവിഗേഷന്‍, അതിജീവനം (Habitabiltiy) എന്നിവയ്ക്കായി വളരെ ഉയര്‍ന്ന നിലവാരമുള്ള യന്ത്രവല്‍കൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റര്‍ വിമനങ്ങളെയും വഹിക്കാന്‍ കഴിയുന്ന 'വിക്രാന്ത്' ന് 28 മൈല്‍ വേഗതയും, 18 മൈല്‍ ക്രൂയിസിംഗ് വേഗതയും 7,500 മൈല്‍ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്.
നവംബര്‍ 20 ന് ബേസിന്‍ ട്രയല്‍സിന്റെ ഭാഗമായി കപ്പലിന്റെ പ്രൊപ്പല്‍ഷന്‍, പവര്‍ ജനറേഷന്‍ ഉപകരണങ്ങള്‍ , സിസ്റ്റങ്ങള്‍ എന്നിവയുടെ കാര്യക്ഷമത തുറമുഖത്ത് പരീക്ഷിച്ചിരുന്നു.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജൂണ്‍ 21 ന് കപ്പല്‍ സന്ദര്‍ശിച്ച് കപ്പലിന്റെ നിര്‍മ്മാണ പുരോഗതി അവലോകനം ചെയ്തിരുന്നു. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് കടല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടെങ്കിലും തൊഴിലാളികള്‍, ഒഇഎം-കള്‍ (Original Equipment Manufacturer), എഞ്ചിനീയര്‍മാര്‍, മേല്‍നോട്ടക്കാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, ഡിസൈനര്‍മാര്‍, കപ്പല്‍ ജീവനക്കാര്‍ എന്നിവരുടെ പരിശ്രമത്തിന്റെ ഫലമായി കപ്പല്‍ കടല്‍ പരീക്ഷണങ്ങള്‍ക്കായി വേഗത്തില്‍ തയ്യാറാക്കി.
കന്നി പരീക്ഷണ യാത്രയ്ക്കിടെ, കപ്പലിന്റെ പ്രകടനം, ഹള്‍, പ്രധാന പ്രൊപ്പല്‍ഷന്‍, പിജിഡി (Power Generation and Distribution), സഹായ ഉപകരണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കും.ഐഎസി യുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ചേരും.
RELATED STORIES
നീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMT