Sub Lead

'പോഡ്' ഹോട്ടലുകളൊരുക്കി ഇന്ത്യന്‍ റെയില്‍വേ

ബെഡ് സ്‌പെയ്‌സ് മാത്രം ഉള്ള ക്യാപ്‌സൂളുകള്‍ പോലെയുള്ള നിരവധി റൂമുകളാണ് ഇതില്‍ ഉണ്ടാവുക. ദീര്‍ഘ ദൂര യാത്രക്കാര്‍ക്കും മറ്റും രാത്രി കാലങ്ങളില്‍ വിശ്രമിക്കുന്നതിനും ഉറങ്ങുന്നതിനുംഏറെ സൗകര്യപ്രദമായിരിക്കും ക്യാപ്‌സ്യൂള്‍ റൂമുകള്‍

പോഡ് ഹോട്ടലുകളൊരുക്കി ഇന്ത്യന്‍ റെയില്‍വേ
X

മുംബൈ:യാത്രക്കാര്‍ക്ക് 'പോഡ്' ഹോട്ടലുകളൊരുക്കി ഇന്ത്യന്‍ റെയില്‍ വേ. യാത്രക്കാര്‍ക്ക് ആഡംബര താമസമാണ് പോഡ് അല്ലെങ്കില്‍ ക്യാപസൂള്‍ ഹോട്ടലുകളില്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈ റെയില്‍ വേസ്‌റ്റേഷനില്‍ ഉദ്ഘാടനം ചെയ്ത പോഡ് ഹോട്ടല്‍ ഇന്ത്യയില്‍ ആദ്യത്തെ സംറംഭമാണഅ. ജപ്പാനിലാണ് പോഡ് ഹോട്ടല്‍ എന്ന സങ്കല്‍പ്പം ആദ്യമായി രൂപപ്പെടുന്നത്. ബെഡ് സ്‌പെയ്‌സ് മാത്രം ഉള്ള ക്യാപ്‌സൂളുകള്‍ പോലെയുള്ള നിരവധി റൂമുകളാണ് ഇതില്‍ ഉണ്ടാവുക. ദീര്‍ഘ ദൂര യാത്രക്കാര്‍ക്കും മറ്റും രാത്രി കാലങ്ങളില്‍ വിശ്രമിക്കുന്നതിനും ഉറങ്ങുന്നതിനുംഏറെ സൗകര്യപ്രദമായിരിക്കും ക്യാപ്‌സ്യൂള്‍ റൂമുകള്‍.ഏറിയ ചെലവില്‍ വലിയ ഹോട്ടല്‍ മുറികളെടുത്ത് താമസിക്കുന്നതിന് പകരം ചെലവ് കുറച്ച് ക്യാപ്‌സ്യൂള്‍ റൂമുകളില്‍ താമസ സൗകര്യം ലഭ്യമാകുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ടിവി, എസി, കണ്ണാടി, റീഡിങ് ലാംബ്, ചെറിയ ലോക്കര്‍ എന്നിവ സഞ്ചീകരിച്ച പോഡുകളില്‍ മൊബൈല്‍ ഫോണ്‍ രീചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടായിരിക്കും. അകത്തുള്ളവരെ ശല്ല്യം ചെയ്യരുതെന്ന ബോഡ് പുറത്ത് തൂക്കാനും സൗകര്യമുണ്ട്. അഗ്നിബാധയോ മറ്റോഉണ്ടാകുമ്പോള്‍ അത് തിരിച്ചറിഞ്ഞ് വിവരം നല്‍കുന്ന സ്‌മോക്ക് ഡിറ്റക്ടറും കൊക്കോ തോടുപോലെയുള്ള പോഡ് ഹോട്ടല്‍ മുറികളില്‍ ഉണ്ടാകും. 12 മണിക്കൂറിന് 999 രൂപമുതല്‍ 24 മണിക്കൂറിന് 1999 രൂപവരേയുള്ള റൂമുകളായിരിക്കും ഒരാള്‍ക്ക് താമസിക്കാന്‍ നല്‍കുക. സിംഗിള്‍ റൂമുകളാണ് ഇപ്പോള്‍ വിഭാവന ചെയ്തിരിക്കുന്നതെന്ന ഐആര്‍സിടിസി അധികൃതര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it