- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ തുകയില്‍ വന്‍ കുതിപ്പ്; 20,700 കോടിയായി
13 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വര്‍ധനവ്
ന്യൂഡല്‍ഹി: കള്ളപ്പണം ഇന്ത്യയിലെത്തിക്കുമെന്ന അവകാശവാദവുമായി ഭരണത്തിലേറിയ ബിജെപി ഭരിക്കുന്നതിനിടെ സ്വിസ് ബാങ്കിലെ ഇന്ത്യയ്ക്കാരുടെ തുകയില്‍ വന്‍ കുതിപ്പ്. കുറച്ചു വര്‍ഷങ്ങളായി കുറഞ്ഞുവന്നിരുന്ന തുകയാണ് 2020ല്‍ വന്‍തോതില്‍ വര്‍ധിച്ചത്. ഇന്ത്യന്‍ ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും മറ്റും സ്വിസ് ബാങ്കുകളിലെ തുക 2020ല്‍ 2.55 ബില്യണ്‍ സ്വിസ് ഫ്രാങ്ക് അഥവാ 20,700 കോടിയിലധികമായി കുതിച്ചുയര്‍ന്നു. നിക്ഷേപങ്ങളുടെയും സമാന ഫണ്ടുകളുടെയും ഇനത്തിലാണ് കുതിപ്പുണ്ടായതെന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
13 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വര്‍ധനവാണിത്. 2019 അവസാനത്തോടെ 899 ദശലക്ഷം സ്വിസ് ഫ്രാങ്ക്(6,625 കോടി രൂപ) ആയിരുന്നു. 2006ല്‍ റെക്കോര്‍ഡ് ഉയരത്തില്‍ 6.5 ബില്യണ്‍ സ്വിസ് ഫ്രാങ്കായിരുന്നു. അതിനുശേഷം സ്വിസ് നാഷനല്‍ ബാങ്ക് (എസ്എന്‍ബി) കണക്കുകള്‍ പ്രകാരം 2011, 2013, 2017 എന്നിവയുള്‍പ്പെടെ ഏതാനും വര്‍ഷങ്ങള്‍ ഒഴികെ താഴേക്കുപോയിരുന്നു. സ്വിസ് ബാങ്കില്‍ ഇന്ത്യക്കാര്‍ കൈവശം വച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ അളവ് ഇതില്‍ സൂചിപ്പിക്കുന്നില്ല. അതേസമയം, സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കുന്നത്കൂടുതല്‍ സുരക്ഷിതമാണെന്ന് ഇന്ത്യക്കാര്‍ കരുതുന്നതായാണു വിലയിരുത്തപ്പെടുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യക്കാരുടെ കൈവശമുള്ള സ്വത്തുക്കള്‍ കള്ളപ്പണമായി കണക്കാക്കാനാവില്ലെന്നാണ് അധികൃതരുടെ വാദം.
സ്വിസ് ബാങ്കുകളില്‍ വിദേശികളുടെ പണമുള്ളവരില്‍ 377 ബില്യണ്‍ ഡോളറുമായി യുകെയാണ് ഒന്നാമത്. യുഎസ് (സിഎച്ച്എഫ് 152 ബില്യണ്‍) രണ്ടാമതാണ്. ഈ രണ്ടു രാജ്യങ്ങളാണ് 100 ബില്യണിലേറെ ഫണ്ടുള്ളവര്‍. വെസ്റ്റ് ഇന്‍ഡീസ്, ഫ്രാന്‍സ്, ഹോങ്കോങ്, ജര്‍മ്മനി, സിംഗപ്പൂര്‍, ലക്‌സംബര്‍ഗ്, കേമാന്‍ ദ്വീപുകള്‍, ബഹാമസ് എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയവര്‍. ന്യൂസിലന്‍ഡ്, നോര്‍വേ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഹംഗറി, മൗറീഷ്യസ്, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെക്കാള്‍ 51ആം സ്ഥാനത്താണ് ഇന്ത്യ. ബ്രിക്‌സ് രാജ്യങ്ങളില്‍ ഇന്ത്യ ചൈനയ്ക്കും റഷ്യയ്ക്കും താഴെയാണെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കും ബ്രസീലിനും മുകളിലാണ്.
Indians' funds in Swiss banks rise to over Rs 20,700 cr
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി പൂര്‍ണമായും സംരക്ഷിക്കണം: രാഷ്ട്രീയ-സാമുദായിക...
21 Dec 2024 1:47 PM GMTഅമ്മയുടെ കാന്‍സര്‍ ചികില്‍സക്കുള്ള പണമെടുത്ത് ചീട്ട് കളിച്ച മകന്...
21 Dec 2024 1:14 PM GMTബഷീര്‍ കണ്ണാടിപ്പറമ്പ് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്
21 Dec 2024 12:59 PM GMTഎസ്ഡിപിഐക്ക് പാലക്കാട് ജില്ലയില്‍ പുതിയ ഭാരവാഹികള്‍
21 Dec 2024 12:51 PM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTദലിത് അധ്യാപകനോട് ജാതി വിവേചനം; ഐഐഎംബിയിലെ ഡയറക്ടര്‍ക്കും...
21 Dec 2024 10:35 AM GMT