- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കങ്കണയോട് വിമാനത്തില്‍ മോശമായി പെരുമാറിയെന്ന്; മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്‍ഡിഗോയുടെ കൂട്ടവിലക്ക്
വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷാ- സാമൂഹിക അകലം പാലിക്കാതെ വാര്‍ത്ത റിപോര്‍ട്ട് ചെയ്‌തെന്നാണ് ആരോപണം.

ന്യൂഡല്‍ഹി: ചലച്ചിത്ര താരം കങ്കണ റണാവത്തിനോട് വിമാനത്തിനുള്ളില്‍ വച്ച് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്‍ഡിഗോയുടെ കൂട്ടവിലക്ക്. ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഒക്ടോബര്‍ 15 മുതല്‍ 30 വരെ വിലക്കേര്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ സപ്തംബര്‍ ഒമ്പതിനാണ് സംഭവം.
യുവതാരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ വാക്പോര് നടക്കുന്നതിനിടെ ചണ്ഡീഗഢില്‍നിന്ന് മുംബൈയിലേക്ക് ഇന്‍ഡിഗോയുടെ 6ഇ264 വിമാനത്തില്‍ വരുന്നതിനിടെയാണ് സംഭവം.
വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷാ- സാമൂഹിക അകലം പാലിക്കാതെ വാര്‍ത്ത റിപോര്‍ട്ട് ചെയ്‌തെന്നാണ് ആരോപണം. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡിജിസിഎ ഇന്‍ഡിഗോയ്ക്ക് താക്കീത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്‍ഡിഗോ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ച് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം നടപടി സ്വീകരിച്ചത്.
IndiGo bars 9 journalists over unruly conduct in Kangana Ranaut
RELATED STORIES
നടുറോഡില് യുവതിയുടെ മുന്നില് സ്വകാര്യഭാഗങ്ങള് പ്രദര്ശിപ്പിച്ച...
12 May 2025 4:13 PM GMTഐഡന് അലക്സാണ്ടറെ വിട്ടയച്ച് ഹമാസ്
12 May 2025 3:41 PM GMTമൂന്നാര് ഗ്യാപ് റോഡിലേയ്ക്ക് വീണ്ടും പാറക്കല്ലുകള് വീണു; ഒഴിവായത്...
12 May 2025 3:39 PM GMTമുസ്ലിം വയോധികനെ ഹിന്ദുത്വര് മര്ദ്ദിച്ചു; ജയ് ശ്രീറാം വിളിക്കാന്...
12 May 2025 3:29 PM GMTഇന്ത്യന് ക്രിക്കറ്റിന്റെ മുഖം ടെസ്റ്റിനോട് വിടപറയുമ്പോള്;...
12 May 2025 3:22 PM GMTട്രാഫിക് തര്ക്കം: റാസ് അല് ഖൈമയില് മൂന്നു സ്ത്രീകളെ വെടിവച്ചു...
12 May 2025 3:11 PM GMT