Sub Lead

അപേക്ഷകര്‍ക്ക് മറുപടിയല്ല വിവരങ്ങള്‍ നല്‍കണം: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍

അപേക്ഷകര്‍ക്ക് മറുപടിയല്ല വിവരങ്ങള്‍ നല്‍കണം: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍
X

കൊച്ചി: വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് മറുപടിയല്ല കൃത്യമായ വിവരങ്ങളാണ് യഥാസമയം കൈമാറേണ്ടതെന്നും അത് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരുമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ അബ്ദുള്‍ ഹക്കിം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 60-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'വിവരങ്ങള്‍ അറിയാനുള്ളതാണ് ' എന്ന പേരില്‍ സംഘടിപ്പിച്ച വിവരാവകാശ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭാ യോഗങ്ങളടക്കമുള്ള കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകണം. സര്‍ക്കാര്‍ ഓഫീസുകളിലെ അദൃശ്യമായ കാമറകളാണ് വിവരാവകാശ രേഖകള്‍. വിവരാവകാശ രേഖപോലെ ആധികാരികമായതും വിശ്വാസ യോഗ്യത ഉള്ളതുമായ രേഖ മറ്റൊന്നില്ല. ലോകത്തെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ടിഐ നിയമം ഉപയോഗിക്കുന്നതില്‍ ഇന്ത്യയും സംസ്ഥാനവും വളരെ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ടിഐ നിയമം ഉപയോഗിക്കുന്നതില്‍ മാധ്യമങ്ങളും താല്‍പ്പര്യം കാണിക്കുന്നില്ല. വിദ്യാഭ്യാസ തലം മുതല്‍ ആര്‍ടിഐ നിയമം പാഠ്യവിഷയമാക്കണം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യം ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു.

കെയുഡബ്ല്യൂജെ സംസ്ഥാന സമിതി അംഗങ്ങളായ ജലീല്‍ അരൂക്കുറ്റി, കെ ബി ലിബീഷ്, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എം ഷജില്‍ കുമാര്‍, പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.





Next Story

RELATED STORIES

Share it