Sub Lead

ഇന്‍ഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു

ഇന്‍ഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു
X

ബംഗളൂരു: ഇന്‍ഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു. 22 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം ഇന്‍ഫോസിസില്‍ നിന്നും പടിയിറങ്ങുന്നത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് എസ് രവികുമാര്‍ സ്ഥാനം രാജിവച്ച് കോഗ്‌നിസന്റില്‍ സിഇഒ പദവിയിലേക്ക് പോയതിന് പിന്നാലെയാണ് മോഹിത് ജോഷി ഇന്‍ഫോസിസ് പ്രസിഡന്റ് പദവി ഏറ്റെടുത്ത്.

ടെക് മഹീന്ദ്രയില്‍ എംഡി, സിഇഒ എന്നീ സ്ഥാനം മോഹിത് ജോഷി ഏറ്റെടുക്കും. ഇന്‍ഫോസിസ് തുടക്കം മുതല്‍ തന്നെ മൂണ്‍ലൈറ്റിങ്ങിനെതിരായിരുന്നു. ഈയാഴ്ച ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രാലയം സംഘടിപ്പിച്ച ഏഷ്യാ ഇക്കണോമിക് ഡയലോഗില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതെക്കുറിച്ച് സംസാരിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് മൂണ്‍ലൈറ്റിങ്ങിന്റെ ഭാഗമായി ഒരു കൂട്ടം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.

Next Story

RELATED STORIES

Share it