Sub Lead

ഓണ്‍ലൈന്‍ അധ്യാപികമാര്‍ക്കെതിരേ അവഹേളനം: സൈബര്‍ പോലിസ് കേസെടുത്തു

ഓണ്‍ലൈന്‍ അധ്യാപികമാര്‍ക്കെതിരേ അവഹേളനം: സൈബര്‍ പോലിസ് കേസെടുത്തു
X

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യയന വര്‍ഷം ഓണ്‍ലൈന്‍ ക്ലാസിലൂടെ ആരംഭിച്ചപ്പോള്‍ വിക്ടേഴ്‌സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍ക്കെതിരേ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ സംഭവത്തില്‍ സൈബര്‍ പോലിസ് കേസെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അധ്യാപികമാര്‍ക്കെതിരേ അശ്ലീലച്ചുവയുള്ള കമ്മന്റുകളിട്ടത്. സംഭവത്തില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ എഡിജിപി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയിലാണ് നടപടി.




Next Story

RELATED STORIES

Share it