Sub Lead

സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യം തുടരും

കേസില്‍ യുവനടി പരാതി നല്‍കിയത് എന്തുകൊണ്ടാണെന്ന് ഇന്ന് കോടതി വീണ്ടും ചോദിച്ചു.

സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യം തുടരും
X

ന്യൂഡല്‍ഹി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ നടന്‍ സിദ്ദീഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം തുടരും. കേസ് രണ്ടാഴ്ച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. കേസില്‍ യുവനടി പരാതി നല്‍കിയത് എന്തുകൊണ്ടാണെന്ന് ഇന്ന് കോടതി വീണ്ടും ചോദിച്ചു. ലൈംഗികപീഡന പരാതികള്‍ നല്‍കാന്‍ വൈകല്‍ സാധാരണമാണെന്ന് പോലിസ് ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് എട്ടുവര്‍ഷം വൈകിയതെന്നായിരുന്നു കോടതിയുടെ മറുചോദ്യം. തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് രണ്ടാഴ്ച്ചത്തേക്ക് മാറ്റിയത്.

Next Story

RELATED STORIES

Share it