Sub Lead

ബിനീഷിനെതിരേ കുരുക്ക് മുറുക്കി അന്വേഷണ ഏജന്‍സികള്‍; ഇഡിക്ക് പിന്നാലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും

ബിനീഷിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചിട്ടുണ്ട്.

ബിനീഷിനെതിരേ കുരുക്ക് മുറുക്കി അന്വേഷണ ഏജന്‍സികള്‍; ഇഡിക്ക് പിന്നാലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും
X

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കൊടിയേരിക്കെതിരേ കുരുക്ക് മുറുക്കി വിവിധ അന്വേഷണ ഏജന്‍സികള്‍. ഇഡിക്കു പിന്നാലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയും ബിനീഷിനെതിരേ അന്വേഷണം തുടങ്ങി.

ബിനീഷിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ രണ്ടാം ദിവസം ചോദ്യം ചെയ്യല്‍ പുരോഗമിക്കവേ വൈകീട്ട് അഞ്ചരയോടെയാണ് എന്‍സിബി സോണല്‍ ഡയറക്ടര്‍ അമിത് ഗവാഡേ ഇഡി ആസ്ഥാനത്തെത്തിയത്. ശേഷം കേസിന്റെ വിവരങ്ങള്‍ നേരിട്ട് കൈപ്പറ്റി. മുഹമ്മദ് അനൂപിനെ പ്രതിയാക്കി എന്‍സിബി രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനീഷിനെ പ്രതി ചേര്‍ക്കുന്നതിനായുള്ള പ്രാഥമിക നടപടിയാണിത്. ബിനീഷിനെതിരായ ഇഡിയുടെ നിര്‍ണായക കണ്ടെത്തലുകളാണ് നടപടികള്‍ ഇത്ര വേഗത്തിലാക്കിയത്.

എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബിയും ആവശ്യപ്പെട്ടേക്കും. രണ്ടര മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആസ്ഥാനത്ത് ചെലവഴിച്ചാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എന്‍ഐഎയും കേസില്‍ അന്വേഷണത്തിനെത്തുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

അതേസമയം ബിനീഷ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.അനൂപിന് പണം നല്‍കിയത് മയക്കുമരുന്ന് ഇടപാടിനെ കുറിച്ച് അറിയാതെയാണെന്നാണ് ബിനീഷിന്റെ അവകാശവാദം.

Next Story

RELATED STORIES

Share it