- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍: പതിവ് തെറ്റിക്കാതെ മുംബൈ; ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റ് ജയം
48 പന്തില്‍ നിന്ന് 71 റണ്‍സെടുത്ത അമ്പാട്ടി റായിഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ദുബായ്: ഐപിഎല്‍ 13ാം സീസണിന്റെ ആദ്യ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം. ഉദ്ഘാടന മല്‍സരത്തില്‍ തോല്‍ക്കുന്ന പതിവ് തെറ്റിക്കാത്ത മുംബൈ ഇന്ത്യന്‍സിനെയാണ് ചെന്നൈ തോല്‍പ്പിച്ചത്. ചെന്നൈയുടെ ജയം അഞ്ച് വിക്കറ്റിനാണ്. ദുബായിലെ അബുദാബി ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ കാണികളില്ലാതെ നടന്ന മല്‍സരത്തില്‍ മുംബൈ ഉയര്‍ത്തിയ 162 റണ്‍സ് ലക്ഷ്യം നാല് പന്ത് ശേഷിക്കെ ചെന്നൈ നേടുകയായിരുന്നു(166-5).
48 പന്തില്‍ നിന്ന് 71 റണ്‍സെടുത്ത അമ്പാട്ടി റായിഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. മികച്ച ബാറ്റിങ് കാഴ്ചവച്ച ഫഫ് ഡു പ്ലിസ്സിസ്(58), സാം കറന്‍(18) എന്നിവരാണ് ചെന്നൈ ജയം അനായാസമാക്കിയത്. ജയിക്കാവുന്ന മല്‍സരമാണ് ബൗളര്‍മാരുടെ പിഴവ് കൊണ്ട് മുംബൈ കൈവിട്ടത്. ചെന്നൈയുടെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാര്‍ പെട്ടെന്ന് പുറത്തായി. എന്നാല്‍ പ്ലിസ്സിസും റായിഡുവും ചെന്നൈയെ കരകയറ്റുകയായിരുന്നു. രണ്ട് പന്ത് നേരിട്ട ധോണി റണ്‍സൊന്നുമെടുക്കാതെ പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു.നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനെ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ രോഹിത്തും (12), ഓപ്പണര്‍ ക്വിന്റണ്‍ ഡീ കോക്കും (33) മികച്ച തുടക്കം നല്‍കിയെങ്കിലും ചെന്നൈയുടെ പീയൂഷ് ചൗളയുടെയും സാം കറന്റെയും പന്തിന് മുന്നില്‍ ഇരുവരും പുറത്തായി. 31 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത സൗരഭ് തിവാരി മാത്രമാണ് മുംബൈ നിരയില്‍ പിടിച്ച് നിന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ 14 റണ്‍സെടുത്ത് പുറത്തായി. ചെന്നൈയ്ക്കായി ദീപക് ചാഹര്‍, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും എന്‍ഗിഡി മൂന്ന് വിക്കറ്റും വീഴ്ത്തി.
RELATED STORIES
കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് പതിനെട്ടുകാരന് മരിച്ചു
1 Jun 2025 5:42 AM GMTവീട്ടില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍;...
1 Jun 2025 5:38 AM GMTഇസ്രായേലി പിന്തുണയോടെ ഗസയില്‍ സഹായ ട്രക്കുകള്‍ കൊള്ളയടിക്കുന്ന യാസര്‍...
1 Jun 2025 5:33 AM GMTഗസയിലെ 20 ജൂതത്തടവുകാരെ കൊന്നത് ഇസ്രായേല്‍ സൈന്യമെന്ന് ഹാരെറ്റ്സ്
1 Jun 2025 5:12 AM GMTകേരളാ കോണ്‍ഗ്രസ് മുന്‍ നേതാവ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥി
1 Jun 2025 4:17 AM GMTരക്തം വാര്‍ന്നൊലിക്കുമ്പോള്‍ മാത്രമാണോ ഫലസ്തീനെ പിന്തുണയ്ക്കേണ്ടത്?
1 Jun 2025 4:11 AM GMT