- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അല്‍-ഖാഇദ നേതാവ് ടെഹ്റാനില്‍ കൊല്ലപ്പെട്ടെന്ന യുഎസ് വാദം ഇറാന് തള്ളി
ടെഹ്റാന്: അല്‍ഖാഇദ നേതവാവ് അബ്ദുല്ല അഹമ്മദ് അബ്ദുല്ല ടെഹ്റാനില്‍ കൊല്ലപ്പെട്ടെന്ന യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ അവകാശവാദം തള്ളി ഇറാന് രംഗത്ത്. ആഗസ്ത് ഏഴിനു ടെഹ്റാന് തെരുവിലൂടെ നടന്നുപോവുന്നതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേരാണ് അബ്ദുല്ല അഹമ്മദ് അബ്ദുല്ലയെയും കൂടെയുണ്ടായിരുന്ന മകള്‍ മിരിയത്തെയും കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചെന്നായിരുന്നു മൂന്ന് മാസത്തിനുശേഷം അവകാശപ്പെട്ടത്. ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗമാണ് പിന്നിലെന്നായിരുന്നു അവകാശവാദം. അല്‍-ഖാഇദ നേതൃനിരയിലെ രണ്ടാമനെന്ന് വിശേഷിപ്പിക്കുന്ന അബ്ലുല്ല അഹമ്മദ് അബ്ദുല്ല സൈനിക വൃത്തങ്ങളില്‍ അബു മുഹമ്മദ് അല്‍ മസ് രി എന്നാണ് അറിയപ്പെടുന്നത്.
എന്നാല്‍, യുഎസും ഇസ്രായേലും ഇറാനെതിരായ വിവരശേഖരണ യുദ്ധം തുടങ്ങിയെന്നും ഹോളിവുഡ് ശൈലിയിലുള്ള രീതിയിലാണ് അവരുടെ അവകാശവാദമെന്നും ഇറാന് വിദേശകാര്യ മന്ത്രാലയം വക്താവ് സയീദ് ഖതിബ്സാദെ പറഞ്ഞു, പറഞ്ഞു. മേഖലയിലെ യുഎസ് നയങ്ങളുടെ പരാജയമാണ് ''തീവ്രവാദ'' സംഘം രൂപീകരിച്ചതിലൂടെ വ്യക്തമാവുന്നത്. ഈ ഗ്രൂപ്പിലെയും മേഖലയിലെ മറ്റ് തീവ്രവാദ ഗ്രൂപ്പുകളിലെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം അമേരിക്കയും ഇസ്രായേലും കാലങ്ങളായി ഇറാനെയാണ് ബന്ധിപ്പിച്ചിരുന്നത്. നുണപ്രചാരണവും കെട്ടിച്ചമച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആഫ്രിക്കയിലെ അമേരിക്കന്‍ എംബസികള്‍ക്കെതിരായ 1998ലെ രണ്ട് ആക്രമണങ്ങളുടെ സൂത്രധാരന്‍ എന്നാണ് മുഹമ്മദ് അല്‍ മസ് രിയെ ആരോപിക്കുന്നത്. ഉസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന്റെ വിധവയും ഇദ്ദേഹത്തിന്റെ മകളുമായ മിരിയവും കൊല്ലപ്പെട്ടെന്നായിരുന്നു റിപോര്‍ട്ട്. ഇറാനെതിരേ വ്യാജ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് അമേരിക്ക പിന്തിരിയുന്നില്ലെന്നും ഇത്തരം സമീപനം യുഎസ് ഭരണത്തില്‍ മാറാത്ത പ്രവണതയായി മാറിയെന്നും ഇറാന് പ്രതികരിച്ചു.
ഇത്തരം ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ വൈറ്റ് ഹൗസ് അതിന്റെ ഇറാനോഫോബിയ പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. ഇറാനിയന്‍ ജനതയ്ക്കെതിരായ സമ്പൂര്‍ണ സാമ്പത്തിക, വിവര, മനശാസ്ത്ര യുദ്ധത്തിന്റെ ഭാഗമായി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നതില്‍ സംശയമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഖതിബ്സാദെ പ്രസ്താവനയില്‍ വ്യക്തമാക്കി.
2018 മെയ് മാസത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി ഇറാന് ലോക ശക്തികളുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറുകയും കടുത്ത ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ടെഹ്റാനും വാഷിങ്ടണും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. ജനുവരിയില്‍ ഡ്രോണ്‍ ആക്രമണം വഴി ഇറാനിലെ ഉന്നത ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചു. ഇതിനു പിന്നാലെ ഇറാഖിലെ രണ്ട് യുഎസ് താവളങ്ങളില്‍ മിസൈല്‍ പ്രയോഗിച്ചാണ് ഇറാന് തിരിച്ചടിച്ചത്.
Iran denies claims al-Qaeda member killed in Tehran
RELATED STORIES
നെതന്യാഹുവിന്റെ വീടിന് നേരെ ഫ്ളെയര്‍ ബോംബ് ആക്രമണം
17 Nov 2024 4:15 AM GMTഉള്ളിയും കണ്ണീരും തമ്മിലെന്ത് ?|THEJAS NEWS
16 Nov 2024 3:13 PM GMTമണിപ്പൂര്‍ സംഘര്‍ഷത്തിലെ നിഗൂഡതകള്‍.. പിന്നില്‍ അരംബായ് തെംഗോലോ?
16 Nov 2024 3:12 PM GMTതൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചു കൊല്ലാന്‍ ശ്രമം
16 Nov 2024 3:12 PM GMTപാലക്കാട്ടെ പടയോട്ടത്തിൽ പതിനെട്ടടവും പൂഴിക്കടകനും
16 Nov 2024 3:11 PM GMTകണ്ണൂരിലെ അമ്പലത്തില്‍ ഇനി യന്ത്ര ആനയും-വീഡിയോ കാണാം
16 Nov 2024 3:11 PM GMT