Sub Lead

ഇറാന്‍ പടക്കപ്പല്‍ അറ്റ്‌ലാന്റികില്‍; എതിര്‍പ്പുമായി യുഎസ്

തെഹ്‌റാന്റെ സാമ്പത്തിക-സൈനിക പങ്കാളിയായ വെനിസ്വലയിലേക്കുള്ള യാത്രാ മധ്യേ ഇറാനിയന്‍ പടക്കപ്പലായ സഹന്ദും സഹായത്തിനായുള്ള മക്രാന്‍ എന്ന ബേസ് ഷിപ്പും കഴിഞ്ഞ ദിവസമാണ് തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെത്തിയത്.

ഇറാന്‍ പടക്കപ്പല്‍ അറ്റ്‌ലാന്റികില്‍; എതിര്‍പ്പുമായി യുഎസ്
X

തെഹ്‌റാന്‍: ചരിത്രത്തില്‍ ആദ്യമായി ഇറാന്‍ പടക്കപ്പല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍. അമേരിക്കയുടെ എതിര്‍പ്പുകള്‍ക്കിടെയാണ് ഇറാനിയന്‍ പടക്കപ്പല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പ്രവേശിച്ചത്. തെഹ്‌റാന്റെ സാമ്പത്തിക-സൈനിക പങ്കാളിയായ വെനിസ്വലയിലേക്കുള്ള യാത്രാ മധ്യേ ഇറാനിയന്‍ പടക്കപ്പലായ സഹന്ദും സഹായത്തിനായുള്ള മക്രാന്‍ എന്ന ബേസ് ഷിപ്പും കഴിഞ്ഞ ദിവസമാണ് തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെത്തിയത്.

ക്യൂബയുമായും ഇറാന് സൗഹൃദബന്ധമുണ്ട്. ആവശ്യമെങ്കില്‍ ക്യൂബന്‍ തുറമുഖത്തും കപ്പലുകള്‍ അടുപ്പിക്കാം. അന്താരാഷ്ട്ര ജലാതിര്‍ത്തിയിലെ സാന്നിധ്യം നാവികസേനയുടെ പരമമായ അവകാശമാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി റിയര്‍ അഡ്മിറല്‍ ഹബീബുള്ള സയ്യാരി പറഞ്ഞു.

രണ്ട് കപ്പലുകളും മെയ് 10 ന് ഇറാനിയന്‍ തുറമുഖമായ ബന്ദര്‍ അബ്ബാസ് വിട്ട് പേര്‍ഷ്യന്‍ ഗള്‍ഫ്, ഇന്ത്യന്‍ മഹാസമുദ്രം, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് 6,000 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ച് അറ്റ്‌ലാന്റിക് സമുദ്രത്തിലെത്തി. ഇറാനിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമുദ്ര ദൗത്യമെന്ന് സ്‌റ്റേറ്റ് ടെലിവിഷന്‍ വിശേഷിപ്പിച്ചു.

310 അടി നീളമുള്ള സഹാന്ദ് ഇറാനിയന്‍ നിര്‍മ്മിത യുദ്ധക്കപ്പലാണ്. 755 അടി ഉയരമുള്ള മക്രാന്‍ പരിവര്‍ത്തനം ചെയ്ത ഓയില്‍ ടാങ്കറാണ്. അതില്‍ ഹെലികോപ്റ്റര്‍ പാഡുള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുണ്ട്. കൂടാതെ ചെറിയ ബോട്ടുകളുടെ താവളമാണിത്. ഇലക്ട്രോണിക് യുദ്ധോപകരണങ്ങളും, മിസൈലുകളും മെഡിക്കല്‍ സൗകര്യങ്ങളുമുണ്ടെ ഇറാന്‍ അവകാശപ്പെടുന്നു.

കപ്പലുകളില്‍ വെനസ്വേലയിലേക്കുള്ള സൈനിക ഉപകരണങ്ങള്‍, നാവിക സ്വിഫ്റ്റ് ബോട്ടുകള്‍ അല്ലെങ്കില്‍ മിസൈലുകള്‍ എന്നിവ വഹിച്ചിരിക്കാമെന്ന് വിശകലന വിദഗ്ധര്‍ വിലയിരുത്തി.

അതേസമയം അറ്റ്‌ലാന്റിക്കില്‍ പ്രവേശിച്ചാല്‍ കപ്പല്‍ പിടിച്ചെടുക്കുമെന്ന് യുഎസ് സ്‌റ്റേറ്റ് വകുപ്പ് വക്താവ് നേഡ് പ്രൈസ് ഭീഷണിപ്പെടുത്തി. തെക്കന്‍ ചൈനാ കടലില്‍ സഞ്ചാര സ്വാതന്ത്ര്യം അവകാശപ്പെട്ട് കപ്പലോടിച്ച അമേരിക്ക അത്‌ലാന്റിക്കില്‍ ഇറാന് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കില്ലെന്ന നിലപാടിലാണ്.

Next Story

RELATED STORIES

Share it