Sub Lead

കൊവിഡ് കാലത്തും ഇസ്രായേല്‍ ക്രൂരത; 2020ല്‍ ജയിലിലടച്ചത് 4,634 ഫലസ്തീനികളെ

പ്രായപൂര്‍ത്തിയാവാത്തവര്‍-543, സ്ത്രീകള്‍-128

കൊവിഡ് കാലത്തും ഇസ്രായേല്‍ ക്രൂരത; 2020ല്‍ ജയിലിലടച്ചത് 4,634 ഫലസ്തീനികളെ
X

ഗസ: ലോകം കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചുനിന്ന 2020ലും ഇസ്രായേല്‍ അധിനിവേശ സേന ഫലസ്തീനികളെ ജയിലിലടയ്ക്കുന്നതില്‍ നിന്നു പിന്നോട്ടുപോയില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു. 2020 ല്‍ ഇസ്രായേല്‍ അധിനിവേശ സേന 4,634 ഫലസ്തീനികളെയാണ് വിവിധ കാരണങ്ങള്‍ ചുമത്തി ജയിലിലടച്ചത്. തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇസ്രായേല്‍ ജയിലിലടച്ചവരില്‍ 543 പ്രായപൂര്‍ത്തിയാകാത്തവരും 128 സ്ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്നു അനഡൊളു ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പ്രസ്താവനയില്‍ ഫലസ്തീന്‍ പ്രിസണ്‍സ് ക്ലബ്, അഡാമീര്‍ പ്രിസണ്‍ സപ്പോര്‍ട്ട് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ തുടങ്ങിയവരാണ് ഒപ്പിട്ടിട്ടുള്ളത്.

ഇതില്‍ ചിലരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിട്ടുണ്ട്. ഇതുകാരണം ഈ വര്‍ഷം അവസാനം ഇസ്രായേലി ജയിലുകളിലെ തടവുകാരുടെ എണ്ണം 40 സ്ത്രീകളും 170 കുട്ടികളുമടക്കം 4,400 തടവുകാരിലെത്തി. അനാരോഗ്യമുള്ള തടവുകാരുടെ എണ്ണവും പുറത്തുവന്നിട്ടുണ്ട്. ജയിലിലടക്കപ്പെട്ടവരില്‍ 10 പേര്‍ കാന്‍സര്‍ രോഗികളും 300 പേര്‍ക്ക് വിട്ടുമാറാത്ത രോഗങ്ങളുമടക്കം 700 പേര്‍ രോഗികളാണ്. 2020 ല്‍ ഇസ്രായേല്‍ അഞ്ചുപേര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഇതോടെ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരുടെ എണ്ണം 543 ആയി.

Israel arrested 4,634 Palestinians in 2020

Next Story

RELATED STORIES

Share it