Sub Lead

ദമാസ്‌കസ് വിമാനത്താവളത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണം; അഞ്ച് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ് വിമാനത്താവളത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണം; അഞ്ച് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു
X

ദമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും തലസ്ഥാനത്തിന് തെക്കുള്ള മറ്റ് സ്ഥലങ്ങളിലും ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച മിസൈല്‍ ആക്രമണത്തില്‍ ടൈബീരിയാസ് തടാകത്തിന്റെ വടക്കുകിഴക്കന്‍ ദിശയില്‍ നിന്ന് വിമാനത്താവളത്തെയും ദമാസ്‌കസ് പട്ടണത്തിന്റെ ദക്ഷിണ പ്രദേശങ്ങളെയുമാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണം ആരംഭിച്ചയുടന്‍ സിറിയന്‍ വ്യോമസേന പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ തകര്‍ത്തിട്ടു.

പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതോടെ കലുഷിതമായ സിറിയയില്‍ ആധിപത്യമുറപ്പിക്കാനുള്ള അയല്‍രാജ്യങ്ങളുടെ ശ്രമം രാജ്യത്തെ നിരന്തര സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇസ്രായേലിന്റെ ശത്രുപക്ഷത്തുള്ള ഇറാഖ്, സിറിയന്‍ വിമാനത്താവളങ്ങള്‍ വഴി ലബനനും സിറിയയ്ക്കും ആയുധങ്ങളെഎത്തിക്കുന്നത് ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ആക്രമണം.

ആക്രമണത്തില്‍ വിമാനത്താവളത്തിന് നാശനഷ്ടം സംഭവിച്ചോ എന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള സിറിയയിലെയും ലെബനനിലെയും സഖ്യകക്ഷികള്‍ക്ക് ആയുധങ്ങളെത്തിക്കാന്‍ തെഹ്‌റാന്‍ വ്യോമവിതരണ ലൈനുകള്‍ ഉപയോഗിക്കുന്നത് തടസ്സപ്പെടുത്താന്‍, സിറിയന്‍ വിമാനത്താവളങ്ങളില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതായി പ്രാദേശിക നയതന്ത്ര രഹസ്യാന്വേഷണ വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

Next Story

RELATED STORIES

Share it