Sub Lead

അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിന് ഇസ്രായേലിനെ സംരക്ഷിക്കാനാവില്ല: ഇറാന്‍

സമുദ്രം വഴിയുള്ള വ്യാപാരത്തിലൂടെ രാജ്യത്തിന്റെ ജിഡിപിയുടെ 98 ശതമാനവും ഉണ്ടാക്കുന്ന ചെറിയ രാജ്യം ഇക്കാര്യം ഓര്‍ക്കണമെന്നും ഇറാന്‍

അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിന് ഇസ്രായേലിനെ സംരക്ഷിക്കാനാവില്ല: ഇറാന്‍
X

തെഹ്‌റാന്‍: അമേരിക്ക നല്‍കിയ പുതിയ മിസൈല്‍ പ്രതിരോധ സംവിധാനത്തിനും ഇസ്രായേലിനെ രക്ഷിക്കാനാവില്ലെന്ന് ഇറാനിലെ ഇസ്‌ലാമിക് റെവലൂഷന്‍ ഗാര്‍ഡ്‌സ് കോപ്‌സ്. ഹമാസും ഹിസ്ബുല്ലയും ഹൂത്തികളും സ്ഥിരമായി ആക്രമിക്കുന്നതിനാല്‍ ഇസ്രായേലിന് അമേരിക്ക അത്യാധുനിക ടിഎച്ച്എഎഡി മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കിയിരുന്നു. ഇതു പ്രവര്‍ത്തിപ്പിക്കാന്‍ അമേരിക്കന്‍ സൈനികരെയും അയച്ചു നല്‍കി. ഇസ്രായേലിനെ സംരക്ഷിക്കാനാണ് നടപടിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇത്തരം സംവിധാനങ്ങള്‍ക്കൊന്നും ഇസ്രായേലിനെ സംരക്ഷിക്കാന്‍ കഴിയില്ലെന്നാണ് ഇസ്‌ലാമിക് റെവലൂഷന്‍ ഗാര്‍ഡ്‌സ് കോപ്‌സ് (ഐആര്‍ജിസി) വ്യക്തമാക്കിയിരിക്കുന്നത്.

''നിങ്ങള്‍ ടിഎച്ച്എഎഡിയെ പ്രതീക്ഷിച്ച് ഇരിക്കേണ്ട. അതിന് വേണ്ടത്ര ശക്തിയൊന്നുമില്ല. ഈ യുദ്ധത്തില്‍ നിങ്ങള്‍ക്ക് വിജയിക്കാനാവില്ല''- ഐആര്‍ജിസി മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു. സമുദ്രം വഴിയുള്ള വ്യാപാരത്തിലൂടെ രാജ്യത്തിന്റെ ജിഡിപിയുടെ 98 ശതമാനവും ഉണ്ടാക്കുന്ന ചെറിയ രാജ്യം ഇക്കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it