Sub Lead

പൂര്‍ണഗര്‍ഭിണിയായ ഫലസ്തീന്‍ തടവുകാരിയെ വീട്ടുതടങ്കലില്‍ വിട്ട് ഇസ്രായേല്‍ കോടതി

നവജാത ശിശുക്കള്‍ക്ക് രണ്ട് വയസ്സുവരെ അമ്മയോടൊപ്പം ജയിലില്‍ കഴിയാന്‍ ഇസ്രായേലി നിയമം അനുവദിക്കുന്നുണ്ടെങ്കിലും ജയിലില്‍ കഴിയുന്നത് ഒരു നവജാതശിശുവിന് അനുയോജ്യമായ സാഹചര്യമല്ലെന്നും കുട്ടിയുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും ജഡ്ജി സിവാന്‍ ഉമര്‍ തന്റെ വിധിന്യാത്തില്‍ പറഞ്ഞു

പൂര്‍ണഗര്‍ഭിണിയായ ഫലസ്തീന്‍ തടവുകാരിയെ വീട്ടുതടങ്കലില്‍ വിട്ട് ഇസ്രായേല്‍ കോടതി
X

തെല്‍ അവീവ്: പൂര്‍ണ ഗര്‍ഭിണിയായ ഫലസ്തീന്‍ തടവുകാരി അന്‍ഹര്‍ അല്‍ദീക്കിനെ 40,000 ഷെക്കല്‍ (12,500 ഡോളര്‍) ജാമ്യത്തില്‍ വീട്ടുതടങ്കലില്‍ വിടാന്‍ ഇസ്രായേല്‍ സൈനിക കോടതി വ്യാഴാഴ്ച ഉത്തരവിട്ടു. പ്രസവസമയം അടുത്തിരിക്കുന്ന അല്‍ദീക്കിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഫലസ്തീന്‍ ഉദ്യോഗസ്ഥരും മനുഷ്യാവകാശ സംഘടനകളും ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.

നവജാത ശിശുക്കള്‍ക്ക് രണ്ട് വയസ്സുവരെ അമ്മയോടൊപ്പം ജയിലില്‍ കഴിയാന്‍ ഇസ്രായേലി നിയമം അനുവദിക്കുന്നുണ്ടെങ്കിലും ജയിലില്‍ കഴിയുന്നത് ഒരു നവജാതശിശുവിന് അനുയോജ്യമായ സാഹചര്യമല്ലെന്നും കുട്ടിയുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും ജഡ്ജി സിവാന്‍ ഉമര്‍ തന്റെ വിധിന്യാത്തില്‍ പറഞ്ഞു.

റാമല്ല നഗരത്തിന് പടിഞ്ഞാറ് കുഫ്ര് നിമ ഗ്രാമത്തില്‍ നിന്ന് മാര്‍ച്ച് എട്ടിനാണ് മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെ അവളുടെ കുടുംബത്തിന്റെ കൃഷിയിടത്തില്‍വച്ച് ഇസ്രയേല്‍ അധിനിവേശ സൈന്യം 25കാരിയായ അല്‍ദീക്കിനെ അറസ്റ്റ് ചെയ്തത്. കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

റെയ്‌സാന്‍ കുന്നിലെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിയടത്തില്‍ നടക്കാന്‍ പോയ അല്‍ദീക്കിനെ ഒരു കൂട്ടം ഇസ്രായേലി പട്ടാളക്കാര്‍ ആക്രമിക്കുകയായിരുന്നു. ഇതിനെ ചെറുത്ത അല്‍ദീക്കിനെ സംഘം കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

'അറസ്റ്റിലായ സമയത്ത് അവര്‍ അവളെ കഠിനമായി മര്‍ദ്ദിച്ചതായി അല്‍ദീക്കിന്റെ മാതാവ് ആയിശ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്യുന്നു. അവള്‍ ഗര്‍ഭിണിയാണെന്ന് അലറിവിളിച്ചെങ്കിലും അവര്‍ അത് ചെവികൊണ്ടില്ലെന്നും ആയിശ പറഞ്ഞു.

അവളുടെ ശാരീരികവും മാനസികവുമായ അവസ്ഥ കണക്കിലെടുക്കാതെ തന്നെ കഠിനമായ സാഹചര്യങ്ങളില്‍ പാര്‍പ്പിക്കുകയും നീണ്ട മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയയാക്കുകയും ചെയ്തതായി അല്‍ദീക്ക് അഭിഭാഷകരോട് പറഞ്ഞു.

Next Story

RELATED STORIES

Share it