Sub Lead

ഫലസ്തീനിയെ കൊലപ്പെടുത്തിയ ജൂത കുടിയേറ്റക്കാരന്റെ കേസ് ഇസ്രായേല്‍ അവസാനിപ്പിച്ചു

'ആക്രമണം സ്വയരക്ഷയ്ക്കാണെന്നതിന്റെ അടിസ്ഥാനത്തില്‍' പേര് വെളിപ്പെടുത്താത്ത കുടിയേറ്റക്കാരനെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചതായി പ്രോസിക്യൂഷന്‍ വ്യാഴാഴ്ച കുടുംബത്തെ അറിയിച്ചു.

ഫലസ്തീനിയെ കൊലപ്പെടുത്തിയ ജൂത കുടിയേറ്റക്കാരന്റെ കേസ് ഇസ്രായേല്‍ അവസാനിപ്പിച്ചു
X

റാമല്ല: ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ജൂണില്‍ ഒരു ഫലസ്തീനിയെ കുത്തിക്കൊലപ്പെടുത്തിയ ഒരു ഇസ്രായേലി കുടിയേറ്റക്കാരന്റെ കേസ് ഇസ്രായേല്‍ സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍ അവസാനിപ്പിച്ചു. 'ആക്രമണം സ്വയരക്ഷയ്ക്കാണെന്നതിന്റെ അടിസ്ഥാനത്തില്‍' പേര് വെളിപ്പെടുത്താത്ത കുടിയേറ്റക്കാരനെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചതായി പ്രോസിക്യൂഷന്‍ വ്യാഴാഴ്ച കുടുംബത്തെ അറിയിച്ചു.

27കാരനായ അലി ഹസ്സന്‍ ഹാര്‍ബിനെ ജൂണ്‍ 21നാണ് ഒരു ഇസ്രായേലി കുടിയേറ്റക്കാരന്‍ കുത്തിക്കൊലപ്പെടുത്തിയത്. സാല്‍ഫിറ്റ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഇസ്‌കാക്ക പട്ടണത്തിലെ ഹാര്‍ബ് കുടുംബത്തിന്റെ ഭൂമിയില്‍, ഏരിയലിലെ അനധികൃത ജൂത സെറ്റില്‍മെന്റിന് സമീപമായിരുന്നു സംഭവം.

ഭൂമി കൈയേറാന്‍ അനധികൃത കുടിയേറ്റക്കാര്‍ എത്തിയതിനെതുടര്‍ന്ന് മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം അലി ഹസ്സന്‍ തന്റെ ഭൂമിയിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. അന്വേഷണം അവസാനിപ്പിച്ചെങ്കിലും കേസുമായി മുന്നോട്ട് പോവാനാണ് കുടുംബം ഉദ്ദേശിക്കുന്നതെന്ന് സംഭവത്തിലെ പ്രധാന സാക്ഷിയും കൊല്ലപ്പെട്ട യുവാവിന്റെ അമ്മാവനുമായ നയീം ഹര്‍ബ് പറഞ്ഞു.

കേസ് അവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചാലും തങ്ങള്‍ സുപ്രിം കോടതിയില്‍ പോകും. അതിനുശേഷം ഞങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐസിസി) പോകുമെന്നും നയീം പറഞ്ഞു.

'ഞങ്ങള്‍ പ്രതീക്ഷയുടെ അവസാന തുള്ളി വരെ, അവസാന ശ്വാസം വരെ, ഈ കൊലയാളിയും ഈ സര്‍ക്കാരും ശിക്ഷിക്കപ്പെടുന്നതുവരെ ഞങ്ങള്‍ തുടരും. ഞങ്ങള്‍ അവരെ വെറുതെ വിടില്ല'-അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it