Sub Lead

ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ബഹ്‌റയ്‌നില്‍; വിവിധ ഉഭയകക്ഷി കരാറില്‍ ഒപ്പുവയ്ക്കും

ബഹ്‌റയ്ന്‍ വിദേശകാര്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് യാഈര്‍ ലാപിഡ് മനാമയിലെത്തിയതെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ബഹ്‌റയ്‌നില്‍; വിവിധ ഉഭയകക്ഷി കരാറില്‍ ഒപ്പുവയ്ക്കും
X

മനാമ: ഉന്നതതല ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ വിദേശകാര്യമന്ത്രി ബഹ്‌റയ്‌നില്‍.ബന്ധം സാധാരണനിലയിലാക്കികൊണ്ടുള്ള ധാരണയില്‍ കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ബഹ്‌റയ്ന്‍ വിദേശകാര്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് യാഈര്‍ ലാപിഡ് മനാമയിലെത്തിയതെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വ്യാഴാഴ്ച തലസ്ഥാനമായ മനാമയില്‍ സ്ഥാപിച്ച ഇസ്രായേല്‍ എംബസി ലാപിഡ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇരു നേതാക്കളും ചേര്‍ന്ന് വിവിധ ഉഭയകക്ഷി കരാറില്‍ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഒരു ഇസ്രായേല്‍ മന്ത്രി ആദ്യമായാണ് ബഹ്‌റയ്ന്‍ സന്ദര്‍ശിക്കുന്നതെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക സന്ദര്‍ശനമാണിതെന്നും പ്രസ്താവനയില്‍ പറഞ്ഞു. മനാമയ്ക്കും തെല്‍ അവീവിനുമിടയില്‍ ബഹ്‌റയ്ന്‍ വിമാനക്കമ്പനിയായ ഗള്‍ഫ് എയറിന്റെ ആദ്യത്തെ വിമാന സര്‍വീസിനും ഇതോടെ തുടക്കമായി.

യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാര്‍മികത്വത്തിലാണ് യുഎഇയും ബഹ്‌റയ്‌നും മൊറോക്കോയും ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന കരാറില്‍ ഒപ്പുവെച്ചത്.

Next Story

RELATED STORIES

Share it