- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമേരിക്കന് യുദ്ധവിമാനവും കപ്പലും ഇസ്രായേലില്; മരണം 3500 കടന്നു

ഗസ സിറ്റി: ഇസ്രായേല്-ഫലസ്തീന് സംഘര്ഷം അഞ്ചാംദിവസവും തുടരുന്നതിനിടെ ഇസ്രായേലിനെ സഹായിക്കാന് അമേരിക്കന് യുദ്ധവിമാനവും യുദ്ധക്കപ്പലുമെത്തി. അമേരിക്കന് ആയുധങ്ങളുമായി ആദ്യവിമാനം തെക്കന് ഇസ്രായേലില് എത്തിയതായി ഇസ്രായേല് ഡിഫന്സ് ഫോഴ്സസ്(ഐഡിഎഫ്) അറിയിച്ചു. എന്നാല്, എന്തൊക്കെ ആയുധങ്ങളും സൈനിക ഉപകരണങ്ങളുമാണ് വിമാനത്തിലുള്ളതെന്ന് പുറത്തുവിട്ടിട്ടില്ല. ഇന്നലെ വൈകീട്ടോടെ നെവാറ്റില് വ്യോമതാവളത്തിലാണ് വിമാനമെത്തിയത്. ആണവശേഷിയുള്ള വിമാനവാഹിനി കപ്പലായ യുഎസ്എസ് ജെറാള്ഡ് ആണ് മെഡിറ്ററേനിയന് കടലിലെത്തിയത്. അതിനിടെ, യുദ്ധത്തില് ഇരുപക്ഷത്തുമായി മരണപ്പെട്ടവരുടെ എണ്ണം 3500 കടന്നതായി മാധ്യമങ്ങള് റിപോര്ട്ട് ചെയ്തു. ഗസയില് 150ല് ഏറെ ബന്ദികള് ഇപ്പോഴുമുണ്ടെന്നാണ് വിവരം. ഇസ്രയേല് ആക്രമണങ്ങളില് ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമായി 900ത്തിലേറെ ഫലസ്തീന്കാര് കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഹമാസ് ആക്രമണത്തില് 14 യുഎസ് പൗരന്മാര് കൊല്ലപ്പെട്ടതായും ബന്ദികളാക്കിയവരില് യുഎസ് പൗരന്മാരുമുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന് വൈറ്റ് ഹൗസില് നടത്തിയ പ്രസംഗത്തില് പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഇസ്രായേല് സന്ദര്ശിച്ച് ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്ട്മെന്റ് വക്താവ് മാത്യു മില്ലര് അറിയിച്ചു. ഹമാസിന്റെ ആക്രമണത്തില് ഇസ്രയേലില് കൊല്ലപ്പെട്ടവരുടെ എണ്ണം 1500 ആയ സാഹചര്യത്തിലാണ് ബ്ലിങ്കന്റെ ഇസ്രായേല് സന്ദര്ശനം.
RELATED STORIES
ഒന്നിലധികം ബൂത്തുകളില് 655 പേരുടെ പേരുകള്; ബീഹാറില്...
14 Aug 2025 5:25 AM GMTഉത്തരാഖണ്ഡില് നിര്ബന്ധിത മതപരിവര്ത്തനം നടത്തുന്നവര്ക്ക് കര്ശന...
14 Aug 2025 5:19 AM GMT23 കാരിയുടെ മരണം; റമീസിന്റെ മാതാപിതാക്കള്ക്കെതിരെ പ്രേരണ കുറ്റം
14 Aug 2025 5:15 AM GMTസെബാസ്റ്റ്യന്റെ വീട്ടില്നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേത്
14 Aug 2025 5:10 AM GMTസംസ്ഥാനത്ത് ഇന്ന് വ്യപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില് യെല്ലോ...
14 Aug 2025 3:58 AM GMTഅച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി
14 Aug 2025 3:56 AM GMT