- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസയില്‍ വംശഹത്യ തുടര്‍ന്ന് ഇസ്രായേല്‍; മരണം 10000 കടന്നു

ഗസാ സിറ്റി: ഇസ്രായേല്‍ ഗസയ്ക്കു നേരെ നടത്തുന്ന വംശഹത്യ ഒരു മാസത്തിലേക്ക് കടക്കുമ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10000 പിന്നിട്ടു. ആശുപത്രികള്‍ക്കും ആംബുലന്‍സുകള്‍ക്കും അഭയാര്‍ഥി ക്യാംപുകള്‍ക്കുമെല്ലാം കണ്ണില്ലാത്ത ആക്രമണമാണ് ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തുന്നത്. ഇന്നത്തെ ആക്രമത്തില്‍ കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെടെ മരണസംഖ്യ 10,022 പേര്‍ ആയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 4,104 പേര്‍ കുട്ടികളും 2,641 പേര്‍ സ്ത്രീകളുമാണ്. ഒക്ടോബര്‍ ഏഴിനു ശേഷം നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 25,408 ആയി. കഴിഞ്ഞ ഏതാനും മണിക്കൂറുകളില്‍ ഇസ്രായേല്‍ 18 ആക്രമണങ്ങള്‍ നടത്തിയതായാണ് റിപോര്‍ട്ട്. ഇതില്‍മാത്രം 252 പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. ഒക്‌ടോബര്‍ 7 മുതല്‍ ഇതുവരെ 192 ആരോഗ്യ പ്രവര്‍ത്തകരെ കൊലപ്പെടുത്തി. 32 ആംബുലന്‍സുകള്‍ നശിപ്പിച്ചു. 16 ആശുപത്രികള്‍ പ്രവര്‍ത്തനരഹിതമാക്കി. ആശുപത്രി ആക്രമണങ്ങള്‍ക്ക് ന്യായീകരണവുമായി ഇസ്രായേല്‍ സൈന്യം സാമൂഹിക മാധ്യമങ്ങളിലൂടെ നുണക്കഥകള്‍ ആവര്‍ത്തിക്കുകയാണ്. അല്‍ഷിഫ, ഇന്തോനേസ്യ ആശുപത്രിക്കു സമീപം ഹമാസിന്റെ തുരങ്കങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുള്ള വീഡിയോ പ്രചാരണങ്ങളാണ് നടക്കുന്നത്. അതിനിടെ, അല്‍റന്‍തീസി ആശുപത്രിക്ക് നേരെ ഇന്ന് രണ്ട് തവണ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. കാന്‍സര്‍ സെന്റര്‍, സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് സെന്റര്‍ എന്നിവയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇതില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയിലെ സോളാര്‍ പാനലുകളും വാട്ടര്‍ ടാങ്കുകളുമെല്ലാം തകര്‍ന്നിട്ടുണ്ട്.
RELATED STORIES
ഗുജറാത്ത് അസ്വസ്ഥ ബാധിത പ്രദേശ നിയമം മുസ്ലിംകളെ ഭൂമി വാങ്ങുന്നതില്‍...
4 July 2025 2:35 PM GMTനിപ: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയെന്ന് ഡിഎംഒ
4 July 2025 2:20 PM GMTകര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിരവധി പേരെ കൊന്ന് കുഴിച്ചിട്ടുണ്ടെന്ന്...
4 July 2025 2:07 PM GMTഅന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധക സംഘം ഇറാന് വിട്ടു
4 July 2025 1:42 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു
4 July 2025 1:33 PM GMT''താടിയും തൊപ്പിയുമുള്ളവര്ക്ക് ശുദ്ധ മറാത്തി സംസാരിക്കാനാവുമോ ?''ഭാഷാ ...
4 July 2025 1:25 PM GMT