Sub Lead

യുദ്ധകുറ്റം: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്ന് രക്ഷപ്പെടാന്‍ കുറുക്കുവഴികള്‍ തേടി ഇസ്രായേല്‍

ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുമെന്ന് ഐസിസി പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രായേല്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് പുതിയ നിയമം വരുന്നത്. ഐസിസി അറസ്റ്റ് ചെയ്ത യുഎസ് പൗരനെ ബലം പ്രയോഗിച്ച് ഉള്‍പ്പെടെ മോചിപ്പിക്കാന്‍ യുഎസ് പ്രസിഡന്റിന് വിശാലമായ അധികാരം നല്‍കുന്ന യുഎസ് നിയമത്തിന്റെ ചുവട് പിടിച്ചാണ് സമാനമായ നിയമത്തിന് ഇസ്രായേല്‍ ഒരുങ്ങുന്നത്.

യുദ്ധകുറ്റം: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്ന് രക്ഷപ്പെടാന്‍ കുറുക്കുവഴികള്‍ തേടി ഇസ്രായേല്‍
X

തെല്‍ അവീവ്: ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുമായുള്ള (ഐസിസി) സഹകരണം വിലക്കുന്ന നിയമം ഇസ്രയേല്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് ഇസ്രായേല്‍ ടെലിവിഷന്‍. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവ് നിര്‍ദേശിച്ച് കൊണ്ടുള്ളതാണ് നിയമം.

ഇസ്രായേലി പൗരന്മാരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കൈമാറുന്നതിന് വിലക്ക്, നിയമപരമായ നടപടികള്‍ക്ക് സാമ്പത്തിക സഹായം, കോടതിക്കും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും പിഴ ചുമത്തല്‍ തുടങ്ങിയവ ഈ നിയമത്തില്‍ വരുമെന്ന് ഇസ്രായേലി ടിവി ചാനല്‍ 7 റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുമെന്ന് ഐസിസി പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രായേല്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് പുതിയ നിയമം വരുന്നത്. ഐസിസി അറസ്റ്റ് ചെയ്ത യുഎസ് പൗരനെ ബലം പ്രയോഗിച്ച് ഉള്‍പ്പെടെ മോചിപ്പിക്കാന്‍ യുഎസ് പ്രസിഡന്റിന് വിശാലമായ അധികാരം നല്‍കുന്ന യുഎസ് നിയമത്തിന്റെ ചുവട് പിടിച്ചാണ് സമാനമായ നിയമത്തിന് ഇസ്രായേല്‍ ഒരുങ്ങുന്നത്.

ഇസ്രായേല്‍ സൈനികര്‍ക്കും വിചാരണ ചെയ്യാവുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിയമപരമായ സുരക്ഷാ ശൃംഖല സൃഷ്ടിക്കുകയാണ് ഈ നിയമത്തിലൂടെ ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്ന് ചാനല്‍ 7 റിപോര്‍ട്ട് ചെയ്തു. ട്രൈബ്യൂണല്‍ അംഗങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതിനും ഇസ്രായേലില്‍ പ്രവേശിക്കുന്നത് തടയുന്നതിനും അവരെ സഹായിക്കുന്ന വിദേശ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നിയമ പ്രകാരം കഴിയും.

അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാനുള്ള ഐസിസിയുടെ പ്രഖ്യാപനം ഇസ്രായേലിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. അറസ്റ്റു ചെയ്യപ്പെടാനും ഇത്തരം കുറ്റങ്ങള്‍ ചുമത്താനും സാധ്യതയുള്ളതിനാല്‍ വിദേശ യാത്ര ഒഴിവാക്കേണ്ട ഉദ്യോഗസ്ഥരുടെയും മുന്‍ ഉദ്യോഗസ്ഥരുടെയും പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it