Sub Lead

വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കല്‍ നീക്കം ഉടനെയില്ലെന്ന് സൂചന നല്‍കി ഇസ്രായേല്‍

കൂട്ടിച്ചേര്‍ക്കല്‍ സംബന്ധിച്ച് വരും ദിവസങ്ങളില്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് പിന്നാലെയാണ് ഗാബി അഷ്‌കെനാസിയുടെ പ്രസ്താവനയെത്തിയത്.

വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കല്‍ നീക്കം ഉടനെയില്ലെന്ന് സൂചന നല്‍കി ഇസ്രായേല്‍
X

ജറുസലം: ലോകവ്യാപകമായി ഉയര്‍ന്ന കടുത്ത എതിര്‍പ്പുകള്‍ക്കിടെ ഫലസ്തീനിലെ വെസ്റ്റ്ബാങ്കിന്റെ ഭാഗങ്ങള്‍ ഇസ്രയേലിനോടു കൂട്ടിച്ചേര്‍ക്കാനുള്ള നിര്‍ദിഷ്ട പദ്ധതി ഉടനെയില്ലെന്ന സൂചന നല്‍കി ഇസ്രായേല്‍. ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗാബി അഷ്‌കെനാസിയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. കൂട്ടിച്ചേര്‍ക്കല്‍ സംബന്ധിച്ച് വരും ദിവസങ്ങളില്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് പിന്നാലെയാണ് ഗാബി അഷ്‌കെനാസിയുടെ പ്രസ്താവനയെത്തിയത്.

ഇന്ന് ഒന്നും ഉണ്ടാകില്ലെന്ന് താന്‍ കരുതുന്നതായി നെതന്യാഹുവിന്റെ വലതുപക്ഷ ലികുഡ് പാര്‍ട്ടിയുമായി പങ്കാളിത്തമുള്ള സെന്‍ട്രിസ്റ്റ് ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി അംഗം അഷ്‌കെനാസി ബുധനാഴ്ച ഇസ്രായേല്‍ ആര്‍മി റേഡിയോയോട് പറഞ്ഞു. ഇന്നു മുതല്‍ നടപടി ആരംഭിക്കാനാണ് ആലോചിച്ചിരുന്നതെങ്കിലും, യുഎസില്‍നിന്ന് ഇതിനുള്ള 'പച്ചക്കൊടി' കിട്ടിയില്ലെന്ന് ഇസ്രയേല്‍ മന്ത്രി സീവ് എല്‍കിനും വ്യക്തമാക്കി. ഇസ്രയേല്‍ മന്ത്രിസഭ ഇന്ന് കൂട്ടിച്ചേര്‍ക്കല്‍ നീക്കം സംബന്ധിച്ചു ചര്‍ച്ച തുടങ്ങാനിരിക്കുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഇതും എല്‍കിന്‍ തള്ളി.

ഇതിനോടകം ബലമായി പിടിച്ചെടുത്ത പ്രദേശങ്ങള്‍ക്ക് ഉപരിയായി വെസ്റ്റ്ബാങ്കിലെ കൂടുതല്‍ പ്രദേശങ്ങള്‍ കൂടി പിടിച്ചടക്കാനായിരുന്നു ഇസ്രായേല്‍ പദ്ധതി. കൂട്ടിച്ചേര്‍ക്കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച് ഭൂപടവും തയ്യാറാക്കിയിരുന്നു. പ്രശ്‌നത്തില്‍ നെതന്യാഹുവിനോടു വിയോജിച്ച് സഖ്യകക്ഷി സര്‍ക്കാരിലെ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സും രംഗത്തുവന്നിരുന്നു.മുന്‍ പട്ടാള മേധാവി കൂടിയായ ഗാന്റ്‌സ് ആകട്ടെ രാജ്യന്തര തലത്തില്‍ ആലോചനകള്‍ നടത്തിയ ശേഷമേ മുന്നോട്ടു പോകാവൂ എന്ന നിലപാടുകാരനാണ്.3 തവണ തിരഞ്ഞെടുപ്പു നടന്നിട്ടും ആര്‍ക്കും ഭൂരിപക്ഷം കിട്ടാഞ്ഞതിനെത്തുടര്‍ന്നാണ് കഴിഞ്ഞമാസം, എതിരാളികളായിരുന്ന നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും ഗാന്റ്‌സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയും ചേര്‍ന്ന് സഖ്യസര്‍ക്കാരുണ്ടാക്കി അധികാരമേറ്റത്.യുഎന്‍ സെക്രട്ടറി ജനറല്‍, യൂറോപ്യന്‍ യൂനിയന്‍, പ്രധാന അറബ് രാജ്യങ്ങള്‍ എന്നിവരെല്ലാം നെതന്യാഹുവിന്റെ നീക്കത്തോട് കടുത്ത എതിര്‍പ്പു വ്യക്തമാക്കിയിട്ടുണ്ട്.

കൂട്ടിച്ചേര്‍ക്കല്‍ നീക്കം മേഖലയില്‍ വിനാശകാരിയായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ മിഷേല്‍ ബാഷ്‌ലെറ്റ് പറഞ്ഞു. ഇസ്രായേല്‍ നീക്കത്തിനെതിരേ ബ്രിട്ടനും മുന്നോട്ട് വന്നിരുന്നു.

Next Story

RELATED STORIES

Share it