Sub Lead

പേരും മുഖവും നഷ്ടപ്പെട്ട് ഇസ്രായേലി സൈനികര്‍; തിരിച്ചറിയുന്ന ഒരു വിവരവും പുറത്തുവിടരുതെന്ന് സര്‍ക്കാര്‍, യുദ്ധക്കുറ്റങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ ശിക്ഷിക്കുമോയെന്ന ഭയമാണ് കാരണം

പേരും മുഖവും നഷ്ടപ്പെട്ട് ഇസ്രായേലി സൈനികര്‍; തിരിച്ചറിയുന്ന ഒരു വിവരവും പുറത്തുവിടരുതെന്ന് സര്‍ക്കാര്‍, യുദ്ധക്കുറ്റങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ ശിക്ഷിക്കുമോയെന്ന ഭയമാണ് കാരണം
X

തെല്‍അവീവ്: ഗസയിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് സൈനികരെ ലോകരാജ്യങ്ങള്‍ ശിക്ഷിക്കുന്നത് തടയാന്‍ പുതിയ മീഡിയ നയം തയ്യാറാക്കി ഇസ്രായേല്‍ സര്‍ക്കാര്‍. ഡ്യൂട്ടിയിലുള്ളതും റിസര്‍വിലുള്ളതുമായ സൈനികര്‍ മുഖം മറച്ച ചിത്രങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കാവൂയെന്നാണ് പുതിയ നയം പറയുന്നത്. ഗസയില്‍ അതിക്രമങ്ങള്‍ നടത്തിയതിന് ശേഷം ബ്രസീലില്‍ ടൂര്‍ പോയ ഇസ്രായേലി സൈനികനെതിരേ ബ്രസീലില്‍ കേസെടുത്ത പശ്ചാത്തലത്തിലാണ് പുതിയ നയം കൊണ്ടുവന്നിരിക്കുന്നത്.

ഹിന്ദ് റജബ് ഫൗണ്ടേഷന്‍ എന്ന സംഘടന നല്‍കിയ പരാതിയില്‍ ബ്രസീല്‍ ഫെഡറല്‍ കോടതി നിര്‍ദേശ പ്രകാരമാണ് ഇസ്രായേലി സൈനികനെതിരേ കേസെടുത്തിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇസ്രായേലി സര്‍ക്കാര്‍ കടത്തിക്കൊണ്ടുവരുകയായിരുന്നു. ഇയാള്‍ ഇന്നലെ ഇസ്രായേലില്‍ എത്തി. കുട്ടികളെ കൊന്നു എന്ന കുറ്റമാണ് ബ്രസീല്‍ പോലിസ് തനിക്കെതിരേ ചുമത്തിയിരുന്നതെന്ന് ഇയാള്‍ പറയുന്ന ഓഡിയോ സന്ദേശം ഇസ്രായേലി സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം പുറത്തുവിട്ടു. 500 പേജുള്ള കുറ്റപത്രമാണ് ഇയാള്‍ക്കെതിരെ ബ്രസീല്‍ പോലിസ് തയ്യാറാക്കിയിരുന്നത്.

ഇസ്രായേല്‍ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സൈനികരെ സംരക്ഷിക്കാനാണ് പുതിയ നയം തയ്യാറാക്കിയതെന്ന് സൈനികവക്താവ് നദാവ് ശോശാനി അവകാശപ്പെട്ടു. ഇനി മുതല്‍ കേണല്‍ റാങ്കിനും മുകളിലുമുള്ള ഉദ്യോഗസ്ഥരുടെ ചിത്രം പുറകില്‍ നിന്നു മാത്രമേ എടുക്കാവൂ. പേരിന് പകരം ഇനീഷ്യല്‍ മാത്രമേ പ്രസിദ്ധീകരിക്കാവൂ. അധിനിവേശത്തില്‍ പങ്കെടുക്കുന്ന സൈനികര്‍ ഓപ്പറേഷനുകളുടെ വിവരങ്ങളും ആരുമായും പങ്കുവയ്ക്കരുത്.

Next Story

RELATED STORIES

Share it